രണ്ട് യുവതികളുടെ മാല പൊട്ടിച്ചു കടക്കാന്‍ ശ്രമം നടത്തുന്നതിനിടെ കരണ്‍, സുരേന്ദ്രന്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്. കാൽമുട്ടിന് താഴെ വെടിയേറ്റ ഇവരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ബെംഗളൂരു: ബൈക്കിലെത്തി മാലപൊട്ടിക്കുന്ന മോഷ്ടാക്കളെ വെടിവച്ചുവീഴ്ത്തി ബെംഗളൂരു പൊലീസ്. കുപ്രസിദ്ധ ബാവറിയ സംഘത്തിലെ രണ്ട് പേരെയാണ് പൊലീസ് വെടിവച്ചു വീഴ്ത്തിയതെന്നാണ് റിപ്പോർട്ട്. ബെംഗളൂരുവിലെ സോളദേവനഹള്ളിയിലാണ് സംഭവം. 

രണ്ട് യുവതികളുടെ മാല പൊട്ടിച്ചു കടക്കാന്‍ ശ്രമം നടത്തുന്നതിനിടെ കരണ്‍, സുരേന്ദ്രന്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്. കാൽമുട്ടിന് താഴെ വെടിയേറ്റ ഇവരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതികള്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് പൊലീസ് പട്രോള്‍ സംഘം പിന്തുടര്‍ന്ന് ചെന്ന് സംഘത്തെ തടഞ്ഞു നിര്‍ത്തി. തുടർന്ന് പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമം നടത്തിയപ്പോഴാണ് മുട്ടിനു താഴെ വെടിവച്ചു വീഴ്ത്തിയത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ ഇവര്‍ ബാവറിയ സംഘത്തിലെ അം​ഗങ്ങളെന്ന് കണ്ടെത്തി. മാലപൊട്ടിക്കലിനു പുറമേ കൊലപാതകം, കവര്‍ച്ച തുടങ്ങി നിരവധി കേസുകൾക്കും സംഘത്തിനെതിരെ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ്അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.