വാര്‍ഡന്‍റെ വീട്ടിലെത്തിച്ച പെണ്‍കുട്ടികളെ ഇവര്‍ ഭര്‍ത്താവിന് കൈമാറി. ഇയാള്‍ ഉപദ്രവിച്ച ശേഷം പെണ്‍കുട്ടികളെ ഇയാളുടെ സുഹൃത്തുക്കള്‍ക്ക് സമ്മാനമായി നല്‍കി. ഇവരും പെണ്‍കുട്ടികളെ പീഡിപ്പിച്ചു.

ജയ്പുര്‍: സര്‍ക്കാര്‍ ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതായി പരാതി. ഹോസ്റ്റല്‍ വാര്‍ഡനും ഭര്‍ത്താവും അവരുടെ സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചതെന്നാണ് രണ്ട് പെണ്‍കുട്ടികളുടെ പരാതിയില്‍ പറയുന്നത്. രാജസ്ഥാനിലെ അന്‍വാര്‍ ജില്ലയിലെ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലിലാണ് സംഭവം.

Add Asianetnews as a Preferred SourcegooglePreferred

വാര്‍ഡന്‍റെ വീട്ടിലെത്തിച്ച പെണ്‍കുട്ടികളെ ഇവര്‍ ഭര്‍ത്താവിന് കൈമാറി. ഇയാള്‍ ഉപദ്രവിച്ച ശേഷം പെണ്‍കുട്ടികളെ ഇയാളുടെ സുഹൃത്തുക്കള്‍ക്ക് സമ്മാനമായി നല്‍കി. ഇവരും പെണ്‍കുട്ടികളെ പീഡിപ്പിച്ചു. 

12ാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് പീഡനത്തിന് ഇരയായത് ഹോസ്റ്റലില്‍ തിരിച്ചെത്തിയ വിദ്യാര്‍ത്ഥിനികള്‍ സ്‌കൂള്‍ പ്രിന്‍സിപ്പളിന് പരാതി എഴുതി നല്‍കി. പ്രിന്‍സിപ്പള്‍ പരാതി പോലീസിന് കൈമാറിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.

പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.