കഴിഞ്ഞ ദിവസമാണ് 32 വയസുകാരനായ പ്രിജേഷിനെ വീടിന് അടുത്തുള്ള പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മേലാസകലം ചളി പുരണ്ട നിലയിലാണ് മൃതദേഹം കണ്ടത്.

കാസര്‍കോട് : കാസര്‍കോട് വയലോടിയിലെ പ്രിജേഷിന്‍റെ കൊലപാതകത്തില്‍ രണ്ട് പേർ കൂടി അറസ്റ്റില്‍. പൊറോപ്പാട് സ്വദേശികളായ ഷൗക്കത്ത് മുഹമ്മദ്‌, മുഹമ്മദ്‌ യൂനുസ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. 

കഴിഞ്ഞ ദിവസമാണ് 32 വയസുകാരനായ പ്രിജേഷിനെ വീടിന് അടുത്തുള്ള പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മേലാസകലം ചളി പുരണ്ട നിലയിലാണ് മൃതദേഹം കണ്ടത്. ഞായറാഴ്ച രാത്രി ഒരു ഫോണ്‍ കോള്‍ വന്നതിനെ തുടര്‍ന്നാണ് പ്രിജേഷ് പുറത്തേക്ക് പോയതെന്നും കൊലപാതകമാണെന്ന് സംശയമുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചതോടെ പൊലീസ് അന്വേഷണം നടത്തി. 

'കൂട്ടുകാരുമായി ലൈം​ഗികബന്ധത്തിന് നിർബന്ധിച്ചു, വീഡിയോ റെക്കോർഡ് ചെയ്തു'; ടെക്കി ഭർത്താവിനെതിരെ യുവതി

തൃക്കരിപ്പൂർ പൊറപ്പാട് സ്വദേശി 22 വയസുകാരനായ മുഹമ്മദ്‌ ഷബാസ്, എളമ്പച്ചി സ്വദേശി 25 വയസുകാരൻ മുഹമ്മദ്‌ രഹ്‌നാസ് എന്നിവരെ കസ്റ്റഡിയിലെടുത്തു. രാത്രിയിൽ പ്രിജേഷ് പ്രതികളിലൊരാളുടെ വീട്ടിൽ എത്തിയതാണ് കൊലപാതകത്തിലേക്ക് വഴിവെച്ചതെന്നാണ് പൊലീസ് പറയുന്നത്. പിടിയിലായ പ്രിജേഷിനെ സംഘം ക്രൂരമായി മർദ്ദിച്ചു. ഇതിന് പിന്നാലെയാണ് യുവാവ് മരിച്ചത്. ഇതോടെ സംഘം മൃതദേഹം വയലോടിയിലെ വീട്ടിനു സമീപം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് വിവരം.

ഒമ്നി വാനിന്‍റെ സിറ്റിനടിയില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്ത്; 15 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ