സ്കൂളിന് മുന്നില്‍ വെച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഓടിക്കൊണ്ടിരുന്ന വാഹനത്തിലിട്ട് പീഡിപ്പിക്കുകയുമായിരുന്നു 

അസംഘര്‍: പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ അസംഘറിലാണ് സംഭവം. സ്കൂളിന് മുന്നില്‍ വെച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകുകയും ഓടിക്കൊണ്ടിരുന്ന വാഹനത്തിലിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred

സെപ്റ്റംബര്‍ 20 നാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിന്മേലാണ് നടപടി. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയെ സ്കൂളില്‍ നിന്നും പുറത്താക്കിയതായുള്ള വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് വ്യാജ പ്രചരണമാണെന്നും ഇക്കാര്യത്തില്‍ സ്കൂള്‍ അധികൃതരുമായി സംസാരിച്ചതായും പൊലീസ് വ്യത്തങ്ങള്‍ വ്യക്തമാക്കി.