Asianet News MalayalamAsianet News Malayalam

നന്നാക്കാനായി നല്‍കിയ ഐഫോണിന്‍റെ സ്ക്രീനില്‍ പോറല്‍; ടെക്നീഷ്യനെ കെട്ടിയിട്ട് പീഡിപ്പിച്ച യുവതികള്‍ അറസ്റ്റില്‍

റിപ്പെയര്‍ ചെയ്യാനായി നല്‍കിയ ഐഫോണിന്‍റെ സ്ക്രീനിലെ തകരാറ് ടെക്നീഷ്യന്‍റെ ഭാഗത്ത് നിന്ന് സംഭവിച്ചതാണെന്ന് പറഞ്ഞ് ആരംഭിച്ച വാക്കു തര്‍ക്കം അവസാനിച്ചത് പത്തൊമ്പതുകാരനെ പീഡിപ്പിക്കുന്നതില്‍. 22ഉം 32ഉം വയസ്സുള്ള രണ്ട് യുവതികളെയാണ് വീഡിയോ തെളിവുകളോടെ പൊലീസ് അറസ്റ്റ് ചെയ്തത്. 

Two women arrested for raping 19-year-old boy over cracked iPhone screen
Author
Bugulma, First Published Oct 2, 2019, 1:08 PM IST

ബുഗുല്‍മ(റഷ്യ): ഫോണ്‍ നന്നാക്കാനായി വിളിച്ച് വരുത്തിയ പത്തൊമ്പതുകാരനായ ടെക്നീഷ്യനെ ക്രൂരമായി പീഡിപ്പിച്ച രണ്ട് യുവതികള്‍ അറസ്റ്റില്‍. 22ഉം 32 ഉം വയസ്സുള്ള രണ്ട് യുവതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റഷ്യയിലെ ടാടാര്‍സ്റ്റാനിലെ ബുഗുല്‍മ എന്ന പ്രദേശത്ത് സെപ്തംബര്‍ 27നാണ് സംഭവം നടന്നത്. 22കാരിയായ യുവതിയുടെ ഐഫോണ്‍ തകരാറിലായെന്ന് പറഞ്ഞാണ് ടെക്നീഷ്യനെ ഫ്ലാറ്റിലേക്ക് യുവതികള്‍ വിളിച്ച് വരുത്തിയത്.

ഫോണ്‍ വാങ്ങി റിപ്പെയര്‍ ചെയ്യാനായി കൊണ്ടുപോയ പത്തൊമ്പതുകാരന്‍ തിരികെ വന്നപ്പോള്‍ മുപ്പത്തിരണ്ടുകാരിയായ യുവതിയും ഫ്ലാറ്റിലുണ്ടായിരുന്നു. ഫോണിന്‍റെ സ്ക്രീനില്‍ തകരാര്‍ ഉണ്ടെന്നും റിപ്പെയര്‍ ചെയ്യുന്നതിന് ഇടയില്‍ സംഭവിച്ചതാണ് ഇതെന്നും യുവതികള്‍ ആരോപിച്ചു. നഷ്ടപരിഹാരമായി വന്‍തുക നല്‍കണമെന്നും യുവതികള്‍ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ സ്ക്രീനിലെ തകരാറ് നേരെത്തെയുണ്ടായിരുന്നതാണ് എന്ന് ടെക്നീഷ്യന്‍ വാദിച്ചു. ഇതോടെ ഇവര്‍ തമ്മില്‍ തര്‍ക്കമായി. ഇതിനിടക്ക് ഇയാളെ ആക്രമിച്ച 32കാരി ഇയാളെ കെട്ടിയിടുകയായിരുന്നു. പിന്നീട് യുവാവിന്‍റെ നഗ്നചിത്രങ്ങള്‍ എടുത്ത ശേഷം സെക്സ് ടോയ് ഉപയോഗിച്ച് പീഡിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ യുവതികള്‍ പകര്‍ത്തുകയും ചെയ്തു. പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുമെന്നും യുവതികള്‍ പത്തൊമ്പതുകാരനെ ഭീഷണിപ്പെടുത്തി. വീട്ടില്‍ നിന്നും പണം എടുത്തിട്ട് വരാമെന്ന് ഉറപ്പുനല്‍കി ഫ്ലാറ്റില്‍ നിന്ന് പോയ പത്തൊമ്പതുകാരന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇയാള്‍ക്കൊപ്പം യുവതികളുടെ ഫ്ലാറ്റിലെത്തിയ  പൊലീസ് വീഡിയോ ദൃശ്യങ്ങള്‍ കണ്ടെടുത്തു. യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. പത്തൊമ്പതുകാരനെ പീഡിപ്പിച്ചതായി തെളിഞ്ഞാല്‍ കുറഞ്ഞത് പത്ത് വര്‍ഷമെങ്കിലും യുവതികള്‍ക്ക് ജയിലില്‍ കഴിയേണ്ടി വരുമെന്നാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വിശദമാക്കുന്നത്. 

Follow Us:
Download App:
  • android
  • ios