ഇതാദ്യമായല്ല അശ്രദ്ധമായി പബ്ജി കളിച്ച് അപകടത്തില്‍ ആളുകള്‍ മരിക്കുന്നത്.

മുംബൈ: പബ്‍ജി കളിച്ചുകൊണ്ടിരുന്ന രണ്ട് യുവാക്കള്‍ ട്രെയിനിടിച്ച് മരിച്ചു. മഹാരാഷ്ട്രയിലെ ഹിന്‍ഗോയിലാണ് സംഭവം. ശനിയാഴ്ച വൈകിട്ടാണ് സംഭവം. നാഗേഷ് ഗോര്‍ (24) സ്വപ്നില്‍ അന്നപൂര്‍ണ (22) എന്നിവരാണ് മരിച്ചത്. റെയില്‍വേ ട്രാക്കിന സമീപത്തായിരുന്ന ഇരുവരെയും ഹൈദരാബാദ് അജ്മീര്‍ ട്രെയിന്‍ ഇടിക്കുകയായിരുന്നു. പ്രദേശവാസികളാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഇതാദ്യമായല്ല അശ്രദ്ധമായി പബ്ജി കളിച്ച് അപകടത്തില്‍ ആളുകള്‍ മരിക്കുന്നത്. പബ്ജി ഗെയിമൂലം അപകടങ്ങളും മരണങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനുവരിയില്‍ ഗുജറാത്തില്‍ പബ്ജി മൊബൈല്‍ ഗെയിമും മോമോ ചാലഞ്ചും നിരോധിച്ചിരുന്നു. ലോകമെമ്പാടും വൈറലായ മൊബൈല്‍ ഗെയിമാണ് പബ്ജി. ഇന്ത്യയിലും വന്‍സ്വീകാര്യതയാണ് ഗെയിമിന് ലഭിക്കുന്നത്.