ടൈംസ് നൌ റിപ്പോർട്ട് പ്രകാരം സംഭവം ഇങ്ങനെ, മാർച്ച് 14ന് സദര്‍ ബസാര്‍ സ്വദേശിയായ സഞ്ജയ് ചൌദരിയുടെ വീട്ടില്‍ ഉണക്കാനിട്ടിരുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ കാണാതായി. 

മീരറ്റ്: പെണ്‍കുട്ടികളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് റോമിന്‍, മുഹമ്മദ് അബ്ദുള്ള എന്നിവരെയാണ് യുപിയിലെ സദര്‍ ബസാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പ്രദേശവാസി നല്‍കിയ പരാതിയിലാണ് നടപടി. 

ടൈംസ് നൌ റിപ്പോർട്ട് പ്രകാരം സംഭവം ഇങ്ങനെ, മാർച്ച് 14ന് സദര്‍ ബസാര്‍ സ്വദേശിയായ സഞ്ജയ് ചൌദരിയുടെ വീട്ടില്‍ ഉണക്കാനിട്ടിരുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ കാണാതായി. തുടര്‍ന്ന് സമീപത്തെ സിസിടിവിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് രണ്ടുപേരാണ് ഈ മോഷണത്തിന് പിന്നില്‍ എന്ന് വ്യക്തമായത്. 

വസ്ത്രങ്ങള്‍ എടുത്ത യുവാക്കള്‍ അത് സ്കൂട്ടറില്‍ ഒളിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം സഞ്ജയ് പരാതി നല്‍കി. തുടര്‍ന്ന് വാഹന നമ്പര്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. തമാശയ്ക്കാണ് വസ്ത്രങ്ങള്‍ മോഷ്ടിച്ചത് എന്നാണ് യുവാക്കള്‍ പൊലീസിനോട് പറയുന്നത്.

അതേ സമയം സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. ഇത് സംബന്ധിച്ച് നിരവധി ട്രോളുകളും ഉണ്ടായി.