പ്രയാഗ്‍രാജ്: ഉത്തര്‍പ്രദേശിലെ പ്രയാഗ്‍രാജില്‍ കൈക്കൂലിക്കായി അടിപിടികൂടുന്ന പൊലീസുകാരുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.  പെട്രോള്‍ പമ്പില്‍ സ്ഥാപിച്ച സിസിടിവിയിലാണ് സംഭവം പതിഞ്ഞത്. രണ്ട് പൊലീസുകാരടക്കം ആറുപേരെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഒരാള്‍ പൊലീസ് വാനില്‍ ഇരിക്കുന്നുമുണ്ട്.

വാക്കുതര്‍ക്കത്തിനൊടുവില്‍ രണ്ട് പൊലീസുകാര്‍ വടിയെടുത്ത് പരസ്പരം അടികൂടുന്നത് കാണാം. മറ്റ് നാല് പേര്‍ ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നുണ്ട്. പിന്നീട് ഇവരും സ്ഥലം വിടുന്നു. ആഗസ്റ്റ് 11നാണ് സംഭവം നടന്നതെന്ന് എസ്പി അശുതോഷ് മിശ്ര അറിയിച്ചു. കൊന്ധിയാര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് അടിപിടിയുണ്ടായത്. ഇവരെ സസ്പെന്‍റ് ചെയ്തതായും എസ്പി അറിയിച്ചു.