Asianet News MalayalamAsianet News Malayalam

ബലാത്സംഗത്തിനിരയായ യുവതി രക്തസ്രാവത്തെ തുട‍ര്‍ന്ന് മരിച്ചു, ഊ‍ര്‍ജത്തിന് ഉത്തേജക ഗുളിക കഴിച്ചെന്ന് പ്രതി

കോളേജ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 25-കാരൻ അറസ്റ്റിൽ. ഉത്ത‍ര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം

UP student dies after rape accused tells cops he took energy boosting pill
Author
First Published Nov 14, 2022, 9:41 PM IST

ഉന്നാവോ: കോളേജ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 25-കാരൻ അറസ്റ്റിൽ. ഉത്ത‍ര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം. ബലാത്സംഗത്തിന് ഇരയായ യുവതി പിന്നീട് രക്തശ്രാവത്തെ തുട‍ര്‍ന്ന് മരിക്കുകയായിരുന്നു. പ്രതി രാം ഗൗതം കുറ്റം സമ്മതിച്ചായി പൊലീസ് പറ‍ഞ്ഞു. വീട്ടിലെത്തിയപ്പോൾ യുവതി തനിച്ചായിരുന്നു എന്നും തുട‍ര്‍ന്ന് ബലാൽക്കാരമായി പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ബലാത്സംഗം ചെയ്യുന്നതിന് മുമ്പ് ഊ‍ര്‍ജത്തിനായി ഉത്തേജക മരുന്ന് കഴിച്ചതായും ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി. 

പീഡനത്തിനിരയായ വിദ്യാർത്ഥിനിയെ  സഹോദരിയാണ് വീട്ടുമുറ്റത്ത് അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. സ്വകാര്യഭാഗങ്ങളിൽ നിന്ന് രക്തം വാർന്ന നിലയിലായിരുന്നു യുവതി. തുട‍ര്‍ന്ന് വീട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയും, യുവതിയെ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. എന്നാൽ ആശുപത്രിയിൽ വച്ച് ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ബലാത്സംഗം സ്ഥിരീകരിച്ചു. അമിത രക്തസ്രാവം മൂലമാണ് മരണമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

പെൺകുട്ടി എതിർത്ത ശേഷവും ഗൗതം പീഡനം തുടർന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ സ്വകാര്യ ഭാഗങ്ങളിൽ നിന്ന് രക്തസ്രാവം തുടങ്ങിയതോടെ ഭയന്ന പ്രതി, സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോവുകയായിരുന്നു. യുവതിയും പ്രതിയും തമ്മിലുള്ള ചാറ്റും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതി വീട്ടിലേക്ക് വരുമെന്ന് അറിയിക്കുകയും എന്നാൽ യുവതി ഇത് നിഷേധിച്ചതും ചാറ്റിൽ വ്യക്തമാണെന്നും പൊലീസ് പറഞ്ഞു.

Read more:  മൃതദേഹം വയ്ക്കാൻ 300 ലിറ്റ‍ര്‍ ഫ്രിഡ്ജ് വാങ്ങി,വെട്ടിനുറുക്കിയത് ഷെഫായതിന്റെ പരിചയത്തിൽ, ഞെട്ടിക്കുന്ന മൊഴി

അതേസമയം, സംഭവത്തിൽ 28 വയസുള്ള അയൽക്കാരനും 65 കാരിയായ സ്ത്രീക്കും പങ്കുണ്ടെന്ന് യുവതിയുടെ പിതാവ് ആദ്യം ആരോപിച്ചിരുന്നതായി പൊലീസ് സൂപ്രണ്ട് സിദ്ധാർത്ഥ ശങ്കറിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, ഗൗതം കുറ്റം സമ്മതിക്കുകയും അറസ്റ്റിലാവുകയും ചെയ്തതോടെ അയൽവാസികൾക്കെതിരായ ആരോപണം തെറ്റാണെന്ന് പൊലീസ് അറിയിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

Follow Us:
Download App:
  • android
  • ios