പ്രതികൾ തന്നെ ഒരു രാഷ്ട്രീയ പാർട്ടി നേതാവിന്റെ അടുത്തേക്ക് കൊണ്ടുപോയി. പിന്നീട് മധ്യപ്രദേശിലെ ദാതിയ ജില്ലയിലെ ഒരു ഗ്രാമത്തിൽ മറ്റൊരാളോടൊപ്പം താമസിക്കാൻ നിർബന്ധിച്ചതായും പെൺകുട്ടി ആരോപിച്ചതായി പൊലീസ് പറഞ്ഞു.
ലക്നൌ: വിവാഹം ക്ഷണിക്കാൻ പോയ പെൺകുട്ടിയെ കൂട്ടബലാത്സംഗം (Gang Rape) ചെയ്തതായി പരാതി. ഉത്തർപ്രദേശിലെ (Uttar Pradesh) ഝാൻസിയിലാണ് സംഭവം. ക്ഷണിക്കാൻ ഇറങ്ങിയ പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുയായിരുന്നു. 18 വയസ്സാണ് പെൺകുട്ടിയുടെ പ്രായം. പ്രതികൾ തന്നെ ഒരു രാഷ്ട്രീയ പാർട്ടി നേതാവിന്റെ അടുത്തേക്ക് കൊണ്ടുപോയി. പിന്നീട് മധ്യപ്രദേശിലെ ദാതിയ ജില്ലയിലെ ഒരു ഗ്രാമത്തിൽ മറ്റൊരാളോടൊപ്പം താമസിക്കാൻ നിർബന്ധിച്ചതായും പെൺകുട്ടി ആരോപിച്ചതായി പൊലീസ് പറഞ്ഞു.
ഏപ്രിൽ 21ന് നടക്കാനിരിക്കുന്ന തന്റെ വിവാഹത്തിന്റെ കാർഡുകൾ വിതരണം ചെയ്യാൻ ഏപ്രിൽ 18ന് പുറത്തുപോയപ്പാഴാണ് ഗ്രാമത്തിലെ മൂന്ന് യുവാക്കൾ തട്ടിക്കൊണ്ടുപോയെതെന്ന് പെൺകുട്ടി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. തന്നെ കുറച്ച് ദിവസത്തേക്ക് വിവിധ സ്ഥലങ്ങളിൽ പാർപ്പിച്ച ശേഷം ഝാൻസിയിൽ താമസിപ്പിച്ച ഒരു നേതാവിന് കൈമാറിയെന്നും അവർ ആരോപിച്ചു. തുടർന്ന് പെൺകുട്ടിയെ അവളുടെ ഇഷ്ടത്തിന് വിരുദ്ധമായി മറ്റൊരാളോടൊപ്പം താമസിപ്പിക്കാൻ മധ്യപ്രദേശിലെ ദാതിയ ഗ്രാമത്തിലേക്ക് അയച്ചു.
അവൾ എങ്ങനെയോ ദാതിയയിൽ നിന്ന് അവളുടെ പിതാവിനെ വിളിക്കാൻ കഴിഞ്ഞു. അതിനുശേഷം പൊലീസിന്റെ സഹായത്തോടെ അവളെ ഗ്രാമത്തിൽ നിന്ന് രക്ഷപ്പെടുത്തി. തന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് വിറ്റതിന് ചിലർക്കെതിരെ പെൺകുട്ടി നൽകിയ പരാതിയിൽ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്ത് മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. വിഷയം ഗൗരവമായി അന്വേഷിക്കുകയാണെന്നും കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.
