ലക്നൗ: പത്തുവയസുകാരനെ മദ്രസയ്ക്കുള്ളിലിട്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഉത്തര്‍പ്രദേശിലാണ് സംഭവം. മദ്രസയോട് ചേര്‍ന്നുള്ള ഹോസ്റ്റലില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിക്കാണ് കുത്തേറ്റത്. എന്നാല്‍ ആരാണ് കുത്തിയതെന്നോ കൊലപാതക ശ്രമത്തിന് പിന്നിലെ കാരണത്തെക്കുറിച്ചോ വ്യക്തമല്ല. എകദേശം മുന്നൂറോളം പേര്‍ താമസിച്ച് പഠിക്കുന്നയിടത്തുവെച്ചാണ് കൊലപാതക ശ്രമം ഉണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി. 

മദ്രസയിലെ മറ്റൊരു റൂമില്‍ നിന്നും രക്തക്കറയുടേയും രക്തം കഴുകി വൃത്തിയാക്കിയതിന്‍റേയും തെളിവുകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് മദ്രസയിലെ ജോലിക്കാരെ പൊലീസ് ചോദ്യം ചെയ്കു. ഇതിനുള്ളിലെ തന്നെ അടുക്കളയിലെ കത്തിയാണ് കുത്താന്‍ ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.  മീററ്റിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്ന കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.