ഷംലി: ഉത്തര്‍പ്രദേശില്‍ റേഷന്‍ വാങ്ങാനെത്തിയ 23കാരിയെ റേഷന്‍ വ്യാപാരി ബലാത്സംഗത്തിനിരയാക്കിയെന്ന് പതിരിച്ചയരാതി. ഷംലിയിലാണ് സംഭവം. ലോക്ക്ഡൗണിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധാന്യം വാങ്ങാനെത്തിയതായിരുന്നു യുവതി. എന്നാല്‍, മണിക്കൂറുകള്‍ കാത്തുനിന്നിട്ടും യുവതിക്ക് വ്യാപാരി റേഷന്‍ നല്‍കിയില്ല. വീട്ടിലേക്ക് റേഷന്‍ സൗജന്യമായി എത്തിക്കാമെന്ന് പറഞ്ഞ് തിരിച്ചയച്ചു. എന്നാല്‍, യുവതിയുടെ വീട്ടിലെത്തിയ റേഷന്‍ വ്യാപാരി ബലാത്സംഗം ചെയ്യുകയായിരുന്നു.

യുവതിയുടെ പരാതിയില്‍ പ്രതിയെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് അറിയിച്ചു. പഞ്ചാബിലാണ് യുവതിയുടെ ഭര്‍ത്താവ് ജോലി ചെയ്യുന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് നാട്ടിലെത്താന്‍ സാധിച്ചിരുന്നില്ല. പണം തീര്‍ന്നതിനാല്‍ യുവതിക്ക് ഭക്ഷണമടക്കമുള്ള സൗകര്യങ്ങള്‍ തങ്ങളാണ് ചെയ്ത് കൊടുത്തിരുന്നതെന്ന് യുവതി താമസിക്കുന്ന ഭൂമിയുടെ ഉടമ പറഞ്ഞു.