കോഴിക്കോട്: ആദ്യ ആക്രമണം ഉണ്ടായപ്പോൾ പൊലീസ് ശക്തമായ നടപടി എടുത്തില്ലെന്ന് കോഴിക്കോട് കീഴരിയൂരിൽ ഗുണ്ടാ ആക്രമണത്തിന് ഇരയായ മുഹമദ് സാലിഹ്. തനിക്കും ഭാര്യ ഫർഹാനയ്ക്കും സമാധാനത്തോടെ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുമെന്നും സാലിഹ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അൻഷാദ് എം. ഇല്യാസ് തയ്യാറാക്കിയ റിപ്പോർട്ട്.

ഇന്നലെ വൈകീട്ട് കൊയിലാണ്ടിക്കടുത്ത് നടേരിയിലായിരുന്നു സംഭവം. നടേരി സ്വദേശി മുഹമ്മദ് സാലിഹും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ തടഞ്ഞാണ് ആറംഗ സംഘം ആക്രമണം നടത്തിയത്. മുഹമ്മദ് സാലിഹ് രജിസ്റ്റര്‍ വിവാഹം കഴിച്ച പെണ്‍കുട്ടിയുടെ അമ്മയുടെ സഹോരന്‍മാരായ കബീറിന്‍റെയും മന്‍സൂറിന്‍റെയും നേതൃത്വത്തിലായിരുന്നു ആക്രമണം. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ സമ്മത പ്രകാരം മതാചാരപ്രകാരം വിവാഹം നടത്താനായി സുഹൃത്തുക്കള്‍ക്കൊപ്പം പോകുന്പോഴായിരുന്നു വടിവാളും കന്പിയും ഉപയോഗിച്ചുളള ആക്രമണം.