ലക്നൗ: പ്രഭാത നടത്തത്തിനായി പോയ ഹിന്ദു മഹാസഭ ഉത്തര്‍പ്രദേശ് സംസ്ഥാന അധ്യക്ഷനെ വെടിവെച്ച് കൊലപ്പെടുത്തി. ഇന്ന് രാവിലെ നടന്ന ആക്രമണത്തില്‍ രഞ്ജിത് ബച്ചനാണ് കൊല്ലപ്പെട്ടത്. ലക്നൗവിലെ ഹസ്രത്ഗഞ്ചില്‍ സിഡിആര്‍ഐ ബില്‍ഡിംഗിന് സമീപത്ത് വച്ചാണ് ആക്രമണമുണ്ടായത്.

ബൈക്കിലെത്തിയ സംഘം രഞ്ജിത്തിന് നേര്‍ക്ക് സംഘം വെടിയുതിര്‍ക്കുകയായിരുന്നു. രഞ്ജിത് ബച്ചന്‍റെ തലയ്ക്കാണ് വെടിയേറ്റത്. ഒപ്പമുണ്ടായിരുന്ന രഞ്ജിത്തിന്‍റെ സഹോദരനും വെടിയേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ഗുരുതരമായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അജ്ഞാതരാണ് വെടിവെച്ചതെന്നും അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ലക്നൗ സെന്‍ട്രല്‍ ഡിസിപി ദിനേശ് സിംഗ് പറഞ്ഞു. ഹിന്ദു മഹാസഭയില്‍ എത്തുന്നതിന് മുമ്പ് രഞ്ജിത് സമാജ്‍വാദി പാര്‍ട്ടി നേതാവായിരുന്നു. വെടിവെപ്പിനെ തുടര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സമാജ്‍വാദി പാര്‍ട്ടി രംഗത്ത് വന്നു. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്ന നിലയിലാണെന്നും മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും സമാജ്‍വാദി പാര്‍ട്ടി ആവശ്യപ്പെട്ടു. 

'നിയമപരമായ പോരാട്ടം, തെരുവില്‍ പ്രതിഷേധം'; പൗരത്വ നിയമത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

ചൈനയ്ക്ക് പുറത്ത് ആദ്യത്തെ കൊറോണ മരണം ഫിലീപ്പീന്‍സില്‍; മരിച്ചത് 44-വയസുകാരന്‍

'ഓം നമ:ശിവായ ജപിച്ച് ശരീരത്തില്‍ ചാണകം പുരട്ടിയാല്‍ കൊറോണയില്‍ നിന്ന് രക്ഷപ്പെടാം': ഹിന്ദു മഹാസഭ അധ്യക്ഷന്‍