പാരിസ്: ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്തിക്കാന്‍ വൈകിയതിന് വെയ്റ്ററിനെ കസ്റ്റമര്‍  വെടിവെച്ചു കൊന്നു. പാരിസിലാണ് ദാരുണ സംഭവം. ഓര്‍ഡര്‍ ചെയ്ത സാന്‍വിച്ച് എത്താന്‍ വൈകിയതിനെത്തുടര്‍ന്നാണ് 28 കാരനായ വെയ്റ്ററിനെ വെടിവെച്ചുകൊലപ്പെടുത്തിയത്. 

യുവാവ് സ്ഥലത്തുതന്നെ മരിച്ചു. സംഭവസ്ഥലത്ത് ലഹരി വില്‍പ്പനയുണ്ടെന്നും വെടിവെച്ചയാള്‍ ലഹരി ഉപയോഗിച്ചിരുന്നതായും ദൃക്സാക്ഷികള്‍ പറയുന്നു.