Asianet News MalayalamAsianet News Malayalam

കേരളത്തിലേക്ക് കഞ്ചാവ് ഒഴുകുന്നു; 5 കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി പിടിയില്‍

ചെന്നൈ മംഗലാപുരം മെയിൽ എക്‌സ്പ്രസിൽ വന്ന പശ്ചിമബംഗാൾ ബർദർമാൻ സ്വദേശി എസ്. കെ സെയ്ഫുദ്ദീൻ (23) എന്നയാളിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.

west bengal native arrested with 5 kg cannabis in tirur railway station
Author
Tirur, First Published Aug 10, 2022, 12:53 PM IST

മലപ്പുറം: ഓണം അടുത്തതോടെ കേരളത്തിലേക്ക് മയക്കുമരുന്നുകളുടെ വരവ് വര്‍ധിച്ചിരിക്കുകയാണ്. മയക്കുമരുന്ന് പിടികൂടാന്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ് പൊലീസും എക്സൈസും. കഴിഞ്ഞ ദിവസം ഓണം സ്‌പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് തിരൂരിര്‍ നടത്തിയ പരിശോധനയില് അഞ്ച് കിലോ കഞ്ചാവുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. മലപ്പുറം എക്‌സൈസ് ഇന്‍റിലിജൻസ് ബ്യൂറോയും തിരൂർ റേഞ്ചും ആർ.പി.എഫും ചേർന്ന് തിരൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് അഞ്ച് കിലോ 100 ഗ്രാം കഞ്ചാവ് പിടികൂടിയത്. 

ചെന്നൈ മംഗലാപുരം മെയിൽ എക്‌സ്പ്രസിൽ വന്ന പശ്ചിമബംഗാൾ ബർദർമാൻ സ്വദേശി എസ്. കെ സെയ്ഫുദ്ദീൻ (23) എന്നയാളിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഇയാളെ അറസ്റ്റ് ചെയ്ത എക്സൈസ് കേസെടുത്തു. ഓണത്തോടനുബന്ധിച്ച് അതിഥി തൊഴിലാളികൾ കഞ്ചാവ് കടത്തിക്കൊണ്ടുവരാൻ സാധ്യതയുണ്ടെന്ന് മലപ്പുറം എക്‌സൈസ് ഇന്റലിജൻസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ചില്ലറ വിൽപ്പന നടത്തുന്നതിനാണ് കഞ്ചാവ് കൊണ്ടുവന്നത് എന്ന് പ്രതി പൊലീസിനോടു പറഞ്ഞു.

തിരൂർ എക്‌സൈസ് ഇൻസ്‌പെക്ടർ രഞ്ജിത്ത് കുമാർ, പ്രിവന്റീവ് ഓഫീസർ രവീന്ദ്രനാഥ്, സി.ഇ.ഒമാരായ വി.പി പ്രമോദ്, അബിൻ രാജ്, മലപ്പുറം എക്‌സൈസ് ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ വി.ആർ രാജേഷ് കുമാർ, ആർ.പി.എഫ് സബ് ഇൻസ്‌പെക്ടർ സുനിൽകുമാർ, സജി അഗസ്റ്റിൻ കോൺസ്റ്റബിൾ ഒ.പി ബാബു എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പ്രതിയെകോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്‌പെഷ്യൽ ഡ്രൈവ് പരിശോധന തുടരുമെന്ന് മലപ്പുറം ഡെപ്യൂട്ടി എക്‌സൈസ് കമീഷണർ താജുദ്ദീൻകുട്ടി അറിയിച്ചു.

Read More :  'സാറേ കഞ്ചാവടിച്ചാല്‍ ഇങ്ങനെ ഗുണങ്ങളുണ്ട്'; എക്സൈസ് ഓഫീസിനുള്ളില്‍ പാട്ടുപാടി ക്ലാസെടുത്ത് വ്ളോഗര്‍

കഴിഞ്ഞ ദിവസം കൊച്ചിയില്‍ കഞ്ചാവുമായി യൂടൂബ് വ്ളോഗര്‍ പിടിയിലായിരുന്നു. ഇൻസ്റ്റാഗ്രാം ലൈവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് കഞ്ചാവ് വലിക്കുന്നതിനെ പറ്റി ചർച്ച ചെയ്ത് വൈറലായ യൂട്യൂബ് വ്ളോഗറെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. മട്ടാഞ്ചേരി പുത്തൻപുരയ്ക്കൽ ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ  ആണ് രണ്ടു ഗ്രാം കഞ്ചാവുമായി പിടിയിലായത്.  സംസ്ഥാനത്ത് കഞ്ചാവ് ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നാണ് എക്സൈസ് അധികൃതര്‍ പറയുന്നത്. കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് വില്‍പ്പന സംഘത്തില്‍ അകപ്പെടുന്നുണ്ടെന്നും കേരളത്തിലേക്ക് കർ്ചാവെത്തിക്കുന്നവരെ പിടികൂടാന്‍ കര്‍ശന പരിശോധന നടത്തുമെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
 

Follow Us:
Download App:
  • android
  • ios