കാമുകനുമായി അവിഹിത ബന്ധം തുടരാന്‍ ഭര്‍ത്താവിനെ ഭാര്യ കാര്‍ അപകടമുണ്ടാക്കി കൊലപ്പെടുത്തി. കേസില്‍  34 കാരിയായ യുവതിയും കാമുകനുമടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹൈദരാബാദ്: കാമുകനുമായി അവിഹിത ബന്ധം തുടരാന്‍ ഭര്‍ത്താവിനെ ഭാര്യ കാര്‍ അപകടമുണ്ടാക്കി കൊലപ്പെടുത്തി. കേസില്‍ 34 കാരിയായ യുവതിയും കാമുകനുമടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവുമായുള്ള അവിഹിത ബന്ധം തുടരാന്‍ അപകടം ആസുത്രണം ചെയ്ത് ഭര്‍ത്താവിനെ രണ്ടാം ഭാര്യ കൊലപ്പെടുത്തുകയായിരുന്നു. 

ഹൈദരാബാദിലെ മൈലാര്‍ദേവപള്ളിയിലാണ് സംഭവം. 67കാരനായ മൊഹമ്മദ് ഖാന്‍ ആണ് കൊല്ലപ്പെട്ടത്. കാര്‍ അപകടത്തില്‍ മൊഹമ്മദ് ഖാന്‍ കൊല്ലപ്പെട്ടുവെന്നു എന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ അപകടം സംബന്ധിച്ച് മൊഹമ്മദ് ഖാന്‍റെ ബന്ധു പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍. സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തു. 

ദൃശ്യങ്ങളില്‍ സംശയാസ്പദമായ രീതിയില്‍ കാര്‍ മൊഹമ്മദിനെ പിന്തുടരുന്നതായി കണ്ടു. തുടര്‍ന്ന് നടത്തിയ വശദമായ അന്വേഷണത്തിലാണ് രണ്ടാം ഭാര്യയായ അതിയ പ്രവീണും മറ്റ് മൂന്ന് പേരും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമാകുന്നത്. അതിയയും അറസ്റ്റിലായവരില്‍ ഒരാളായ താജുദ്ദീനും കാലങ്ങളായി ബന്ധം പുലര്‍ത്തി വന്നിരുന്നു. വൃദ്ധനായ ഭര്‍ത്താവ് ഇതിന് തടസമാകരുതെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്നാണ് അതിയ നല്‍കിയ മൊഴി.