Asianet News MalayalamAsianet News Malayalam

രണ്ട് മക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ യുവതി ജയിലിൽ മരിച്ച നിലയിൽ

ഗംഗാദേവി തൻ്റെ രണ്ട് കുട്ടികളോടൊപ്പം ജാലഹള്ളിയിലാണ് താമസിച്ചിരുന്നത്. ലൈംഗികാതിക്രമക്കേസിൽ ജയിലിൽ കഴിയുകയാണ് ഇവരുടെ ഭർത്താവ്.

woman accused of killing her children ends life in prison
Author
First Published Apr 14, 2024, 6:47 PM IST | Last Updated Apr 14, 2024, 6:52 PM IST

ബെം​ഗളൂരു: ബെം​ഗളൂരു ജാലഹള്ളിയിൽ രണ്ട് മക്കളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഗംഗാദേവി പരപ്പന അഗ്രഹാര ജയിലിൽ തൂങ്ങിമരിച്ച നിലയിൽ. വ്യാഴാഴ്ച രാത്രിയാണ് ഗംഗാദേവിയെ ജയിലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ചയാണ് ​ഗം​ഗാദേവിയെ കുട്ടികളു‌ടെ കൊലപാതകത്തിൽ അറസ്റ്റ് ചെയ്തത്. അപ്പോൾ തന്നെ സ്വന്തം ജീവിതം അവസാനിപ്പിക്കാൻ ഉദ്ദേശിച്ചെങ്കിലും പൊലീസ് ഇടപെട്ട് ആത്മഹത്യാശ്രമം തടഞ്ഞു.

ഗംഗാദേവി തൻ്റെ രണ്ട് കുട്ടികളോടൊപ്പം ജാലഹള്ളിയിലാണ് താമസിച്ചിരുന്നത്. ലൈംഗികാതിക്രമക്കേസിൽ ജയിലിൽ കഴിയുകയാണ് ഇവരുടെ ഭർത്താവ്. ഇരുവരും ആന്ധ്ര സ്വദേശികളാണ്. മുമ്പ് ഒരു സ്വകാര്യ കമ്പനിയുടെ മാർക്കറ്റിംഗ് മേഖലയിൽ ജോലി ചെയ്തിരുന്ന ഗംഗാദേവി 10 വർഷം മുമ്പാണ് വിവാഹിതയാകുന്നത്. കുടുംബ കലഹമായിരിക്കാം കൊലപാതകത്തിനും ആത്നഹത്യക്കും കാരണമെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഗംഗാദേവിയുടെ മൃതദേഹം അന്തിമ ചടങ്ങുകൾക്കായി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Latest Videos
Follow Us:
Download App:
  • android
  • ios