കോഴിക്കോട്: കാർ ബുക്ക് ചെയ്ത യാത്രക്കാരിയോട് ഫോണിലൂടെ മോശമായി പെരുമാറിയ ഒല ടാക്സി ഡ്രൈവർ അറസ്റ്റിൽ. കോഴിക്കോട് തലക്കുളത്തൂർ സ്വദേശി അഭിജിത്താണ് അറസ്റ്റിലായത്. ഫോണിലൂടെ ലൈംഗിക ദൃശ്യങ്ങളയച്ച് ശല്യപ്പെടുത്തി എന്നാണ് പരാതി. യുവതിയുടെ പരാതിയെ തുടര്‍ന്ന് തേഞ്ഞിപ്പലം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിരൂരങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.