Asianet News MalayalamAsianet News Malayalam

ത്രിപുരയിൽ മൂന്നു ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു; കൊവിഡ് സ്രവപരിശോധനയെ തുടർന്നാണെന്ന് യുവതിയുടെ പരാതി

കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. രോ​ഗം ഭേദമായി ആശുപത്രി വിട്ടതിന് ശേഷമാണ് യുവതി പരാതി നൽകിയത്. 

woman alleges that newborn died after testing samples
Author
Agartala, First Published Aug 28, 2020, 4:03 PM IST

അ​ഗർത്തല: കൊവിഡ് പരിശോധനയ്ക്കായി സ്രവം എടുത്തതിനെ തുടർന്ന് മൂന്നു ദിവസം പ്രായമുള്ള ശിശു മരിച്ചതായി യുവതിയുടെ പരാതി.  സ്രവ സാമ്പിൾ പരിശോധിക്കുന്ന സമയം വരെ കുഞ്ഞ് ആരോ​ഗ്യവാനായിരുന്നു. പിന്നീട് മൂക്കിനുള്ളിൽ നിന്ന് രക്തസ്രാവം ആരംഭിച്ചു. കു‍ഞ്ഞിന് കുഴപ്പമില്ലെന്ന് ഡോക്ടർമാർ ഉറപ്പ് പറഞ്ഞെങ്കിലും കുറച്ച് സമയത്തിന് ശേഷം കു‍ഞ്ഞ് മരിച്ചതായി ഹിന്ദുസ്ഥാൻ ടൈംസിന്റെ വാർത്തയിൽ പറയുന്നു. 

യുവതിയുടെ പരാതിയിൻമേൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. ആ മാസം ആദ്യമാണ് സംഭവം നടന്നത്. സിആർപിസി 157 പ്രകാരമാണ് കേസ് ചുമത്തി അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പൊലീസ് ഉദ്യോ​ഗസ്ഥനായ സുബിമാൽ‌ ബർമൻ വ്യക്തമാക്കി. കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. രോ​ഗം ഭേദമായി ആശുപത്രി വിട്ടതിന് ശേഷമാണ് യുവതി പരാതി നൽകിയത്. ആ​ഗസ്റ്റ് 10 ന് ​ഗോവിന്ദ വല്ലഭ് പാന്ത് ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. ഓ​ഗസ്റ്റ് 12 ന് മരിച്ചു. 

അമ്മ കൊവിഡ് പോസിറ്റീവ് ആയതിനാലാണ് കുഞ്ഞിന്റെ സ്രവം പരിശോധിക്കാൻ തീരുമാനിച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. കൊവിഡ് നെ​ഗറ്റീവായതിനെ തുടർന്നാണ് യുവതി ആശുപത്രി വിട്ടത്. കുഞ്ഞ് മരിച്ചതിന് ശേഷം സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാർ മൂന്നം​ഗ സമിതിയെ നിയോ​ഗിച്ചിരുന്നു. ഇവർ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. ഓ​ഗസ്റ്റ് 2 ന് രണ്ട് ദിവസം പ്രായമുള്ള പെൺകുഞ്ഞ് കൊവിഡ് പൊസിറ്റീവായതിനെ തുടർന്ന് ഇതേ ഹോസ്പിറ്റലിൽ മരിച്ചിരുന്നു.  ത്രിപുരയിൽ 9927 പേരാണ് കൊവിഡ് ബാധിതരായിട്ടുള്ളത്. 6839 പേർ രോ​ഗമുക്തി നേടി. 

Follow Us:
Download App:
  • android
  • ios