നാല് ദിവസം മുൻപ് ഗൾഫിൽ നിന്നെത്തിയ യുവതിയെയാണ് പുലർച്ചെ രണ്ട് മണിയോടെ തട്ടിക്കൊണ്ടുപോയത്. സ്വർണക്കടത്ത് സംഘമാണ് പിന്നിലെന്ന് സംശയിക്കുന്നു. 

ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ വീടാക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയി. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. മാന്നാർ കുരട്ടിക്കാട് കോട്ടുവിളയിൽ ബിനോയിയുടെ ഭാര്യ ബിന്ദു 39 നെയാണ് ഇരുപതോളം ആളുകൾ വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയത്. നാല് ദിവസം മുൻപാണ് ഇവർ ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. സ്വർണക്കടത്തുമായി ബന്ധമുള്ള സംഘമാണ് തട്ടിക്കൊണ്ടുപോയത് എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

പ്രതികളെ കുറിച്ചു വ്യക്തമായ സൂചന ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. സ്വർണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിൽ. യുവതി ക്യാരിയർ ആയി പ്രവർത്തിക്കുകയായിരുന്നു. ധാരണ തെറ്റിയതാണ് തട്ടിക്കൊണ്ട് പോകലിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.