മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ഭർത്താവ് റയീസ് ഷേഖിന്റെ കഴുത്ത് മുറിച്ചാണ് ഭാര്യ റഷീദ ഷേഖ് കൊലപാതകം നടത്തിയത്.
മുംബൈ: കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊന്ന് മുറിയിൽ കുഴിച്ചു മൂടിയ 28കാരിയെ പൊലീസ് പിടികൂടി. മുംബൈയിലെ ദഹിസറിനടുത്ത് 12 ദിവസങ്ങൾക്ക് മുൻപാണ് കൊലപാതകം നടന്നത്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ഭർത്താവ് റയീസ് ഷേഖിന്റെ കഴുത്ത് മുറിച്ചാണ് ഭാര്യ റഷീദ ഷേഖ് കൊലപാതകം നടത്തിയത്. റഷീദയുടെയും റയീസിന്റെയും പ്രായപൂർത്തിയാകാത്ത മകളുടെ മുന്നിൽ വച്ചാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിന് പിന്നാലെ മൃതദേഹംഇവരുടെ കിടപ്പുമുറിയിൽ തന്നെ കുഴിച്ചു മൂടി.
കാമുകൻ അമിത്തിന്റെ സഹായത്തോടെയാണ് റഷീദ ഭർത്താവ് റയീസിനെ കൊലപ്പെടുത്തിയത്. തുണിക്കടയിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്ന റയീസിനെ കാണാനില്ലെന്ന് അയൽവാസി മെയ് 25ന് പൊലിസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ദിവസങ്ങൾക്ക് ശേഷം വീട്ടിലെത്തി റയീസിന്റെ സഹോദരനോട് കൊലപാതകത്തിന് സാക്ഷിയായ മകൾ നടന്ന സംഭവങ്ങൾ അറിയിക്കുകയായിരുന്നു. സഹോദരൻ പൊലിസിനെ വിവരമറിയിക്കുകയും പൊലീസ് എത്തി റഷീദയെ പിടികൂടുകയുമായിരുന്നു.
