വൈകിട്ട് നാലു മണിയോടെയാണ് മണ്ണണ്ണ ഒഴിച്ച് തീകൊളുത്തിയത്.
കൊച്ചി: എറണാകുളം ചേരാനല്ലൂരിൽ ഭർത്താവിൻ്റെ വീട്ടിൽ യുവതി തീ കൊളുത്തി മരിച്ചു. രേഷ്മ (29) ആണ് മരിച്ചത്. വൈകിട്ട് നാലു മണിയോടെയാണ് മണ്ണണ്ണ ഒഴിച്ച് തീകൊളുത്തിയത്. കുടുംബവഴക്കിനെ തുടർന്നുള്ള ആത്മഹത്യയെന്ന് പൊലീസ് വ്യക്തമാക്കി.
ഭാര്യ ആത്മഹത്യ ചെയ്യുന്നത് തടയാതെ ദൃശ്യം പകർത്തി, മാതാപിതാക്കളെ കാണിച്ചു, ഭർത്താവ് കസ്റ്റഡിയിൽ
കാൺപൂരിൽ ഭാര്യ ആത്മഹത്യ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ബന്ധുക്കളെ കാണിച്ച് ഭർത്താവ്. മരണത്തിന്റെ വക്കിലെത്തിയെന്ന് ഉറപ്പായ നിമിഷത്തിൽ പോലും ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കാത്ത സഞ്ജയ് ഗുപ്ത ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. സഞ്ജയുമായുള്ള വഴക്കിനെ തുടർന്നാണ് ശോഭിത ഗുപ്ത ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.
ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ചയാണ് ശോഭിത ആത്മഹത്യ ചെയ്തത്. സഞ്ജയ് ഗുപ്ത മൊബൈൽ ഫോണിൽ പകർത്തിയ വീഡിയോയിൽ കഴുത്തിൽ ഒരു സ്കാർഫുമായി ഷോബിത തന്റെ കട്ടിലിന് മുകളിലുള്ള ഫാനിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതായി കാണിക്കുന്നുണ്ട്. വീഡിയോയിൽ സഞ്ജയ് ചിലത് പറയുന്നത് കേൾക്കാം, ഇതാണോ നിന്റെ ചിന്താഗതി, വളരെ മോശം എന്നാണ് അയാൾ ഭാര്യയോട് പറയുന്നത്. ഷോബിത കുരുക്ക് അഴിക്കുകയും കട്ടിലിൽ നിന്ന് ഭർത്താവിനെ തുറിച്ചുനോക്കുകയും ചെയ്യുന്നിടത്താണ് ഈ വീഡിയോ അവസാനിക്കുന്നത്.
ആൺസുഹൃത്തുക്കളോട് സംസാരിച്ചത് ഇഷ്ടമായില്ല, 15കാരിയെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി
കാർ പാർക്കിങ്ങിനെച്ചൊല്ലി തർക്കം; യുവാവിനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു -വീഡിയോ
