തിരുവനന്തപുരത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ പീ‍ഡിപ്പിച്ചു. ഇന്നലെ രാത്രിയാണ് ഐടി ജീവനക്കാരിയായ പെൺകുട്ടി പീഡനത്തിനിരയായത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ പീ‍ഡിപ്പിച്ചു. ഇന്നലെ രാത്രിയാണ് ഐടി ജീവനക്കാരിയായ പെൺകുട്ടി പീഡനത്തിനിരയായത്. ഇന്ന് രാവിലെ പെൺകുട്ടി കഴക്കൂട്ടം പൊലിസിൽ പരാതി നൽകി‌. പ്രതിക്കു വേണ്ടി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴക്കൂട്ടം അസി. കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം. പെൺകുട്ടി ഞെട്ടി ഉണർന്നപ്പോൾ പ്രതി ഇറങ്ങി ഓടി. പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് പെൺകുട്ടി വ്യക്തമാക്കുന്നു. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് കേസെടുത്തത്. ഹോസ്റ്റലിലെ മുറിയിൽ ഒറ്റക്കാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. ഭയന്നുപോയ പെണ്‍കുട്ടി രാവിലെയാണ് ഹോസ്റ്റൽ അധികൃതരെ വിവരമറിയിക്കുകയും അവര്‍ പോലീസിൽ പരാതി നൽകുകയും ചെയ്തത്. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം നടത്താൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. പ്രതിയെ മുൻപ് കണ്ടിട്ടില്ലെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. 

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്