അരിസോണ: ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന ഭിന്നശേഷിയുള്ള സ്ത്രീയെ വീല്‍ച്ചെയറില്‍നിന്ന് തള്ളിയിട്ട് വീല്‍ച്ചെയറുമായി യുവാവ് കടന്നുകളഞ്ഞു. സ്ത്രീ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ അവരെ ബലപ്രയോഗത്തിലൂടെ തള്ളിത്താഴെയിട്ടാണ് ട്രെയിന്‍ നിര്‍ത്തിയ ഉടനെ വീല്‍ച്ചെയറുമായി രക്ഷപ്പെട്ടത്. 

ട്രെയിനിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ ഓടിയെത്തുകയും പ്രതിയെ പിടികൂടുകയും ചെയ്തു. വീല്‍ച്ചെയറുമായി കടന്നുകളയാന്‍ ശ്രമിച്ച 26കാരനായ ഓസ്റ്റിന്‍ ഷര്‍ബട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ടുനിന്നവര്‍ സ്ത്രീയുടെ വീല്‍ച്ചെയറും പിടിച്ചുവാങ്ങി അവര്‍ക്ക് നല്‍കി. 

അരിസോണയിലെ ഫീനിക്സിലെ  സ്റ്റേഷനിലാണ് സംഭവം നടന്നത്. വൈകീട്ട് 3.40 ഓടെയായിരുന്നു സംഭവം. സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധമുയര്‍ന്നതോടെയാണ് ഇയാളെ പൊലീസ് അറസ്റ്റുചെയ്തത്. ഇയാള്‍ക്കെതിരെ കവര്‍ച്ച നടത്തിയതിന് മറ്റുകേസുകളും നിലനില്‍ക്കുന്നുണ്ട്.