ഓസ്ട്രേലിയയിലാണ് യുവതി 57കാരിയായ അമ്മയുടെ തലയറുത്തെടുത്ത് ശരീരം വീട്ടിനുള്ളില്‍ ഉപേക്ഷിക്കുകയും തല തൊട്ടടുത്ത വീട്ടില്‍ കൊണ്ടിടുകയും ചെയ്തത്. 

സിഡ്നി: അമ്മയെ കൊന്ന് തലയറുത്തെടുത്ത യുവതി അറസ്റ്റില്‍. കൊലപാതകത്തിന് ശേഷം യുവതി 57കാരിയായ അമ്മയുടെ തല അറുത്തെടുക്കുകയായിരുന്നു. ശേഷം ശരീരം വീട്ടിനുള്ളില്‍ ഉപേക്ഷിക്കുകയും തല തൊട്ടടുത്ത വീട്ടില്‍ കൊണ്ടിടുകയും ചെയ്തു. ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് സംഭവം. 

Add Asianetnews as a Preferred SourcegooglePreferred

ശനിയാഴ്ച രാത്രിയാണ് സിഡ്നിയിലെ വീട്ടില്‍ 57കാരിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയത്. തങ്ങള്‍ കണ്ടതില്‍ വച്ച് ഏറ്റവും ക്രൂരമായ കൊലപാതകത്തിന്‍റെ ബാക്കിയാണ് അവിടെ കണ്ടതെന്നാണ് സംഭവത്തെ കുറിച്ച് പൊലീസ് വിശദീകരിച്ചത്. 

അമ്മയുടെ തല ഉപേക്ഷിക്കാന്‍ പോകുന്നതിനിടെ അയല്‍വീട്ടിലെ പൂന്തോട്ടത്തില്‍ നിന്നാണ് 25 കാരിയായ മകളെ പിടികൂടിയത്. യുവതിയെ കൂടുതല്‍ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി ഇതുവരെയും ജാമ്യത്തിനായി ശ്രമിച്ചിട്ടില്ല.

യുവതിയുടെ ബന്ധുവായ നാല് വയസ്സുള്ള കുട്ടി സംഭവത്തിന് സാക്ഷിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം കണ്ട് ഭയന്ന് വീട്ടിലേക്കോടിപ്പോകുന്നതിനിടെ വീണുപരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.