വടക്ക് പടിഞ്ഞാറന്‍ ദില്ലിയിലെ ബുദ്ധവിഹാറില്‍ നിരവധിയാളുകള്‍ നോക്കി നില്‍ക്കെയായിരുന്നു ക്രൂരമായ കൊലപാതകം.

ദില്ലി: പൊതുനിരത്തില്‍ ഭാര്യയെ ഇരുപത്തിയഞ്ചുതവണ കുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്. ദില്ലിയില്‍ ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. 26കാരിയായ നിലു എന്ന യുവതിയെയാണ് ഭര്‍ത്താവ് ഹരീഷ് കുത്തിക്കൊലപ്പെടുത്തിയത്. അവിഹിത ബന്ധം ആരോപിച്ചായിരുന്നു കൊലപാതകം. വടക്ക് പടിഞ്ഞാറന്‍ ദില്ലിയിലെ ബുദ്ധവിഹാറില്‍ നിരവധിയാളുകള്‍ നോക്കി നില്‍ക്കെയായിരുന്നു ക്രൂരമായ കൊലപാതകം.

3 വയസുകാരനായ സഹോദരന്‍റെ മുന്നിലിട്ട് ആറുവയസുകാരിയെ പീഡിപ്പിച്ച് മുത്തശ്ശനും ബന്ധുവും

ഹരീഷ് നിലുവിനെ 25ഓളം തവണ കുത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. അക്രമം ശ്രദ്ധയില്‍പ്പെട്ടതോടെ നിലുവിനെ രക്ഷിക്കാന്‍ ശ്രമിച്ചവരെ ആക്രമിക്കുമെന്ന് ഹരീഷ് ഭീഷണിപ്പെടുത്തിയിരുന്നു. വിവാഹ ദല്ലാളായാണ് ഹരീഷ് ജോലി ചെയ്യുന്നത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഉത്തര്‍ പ്രദേശില്‍ ബലാത്സംഗ ശ്രമം ചെറുത്ത ദളിത് ബാലികയുടെ തല തല്ലിത്തകര്‍ത്ത് കൊലപ്പെടുത്തി യുവാവ്

നാലര വയസ്സുകാരിയെ കൊലപ്പെടുത്തിയ പ്രതി 28 വർഷങ്ങൾക്കു ശേഷം പിടിയിൽ