കൊല്ലം: കുണ്ടറ പെരുമ്പുഴയിൽ അയൽവാസിയുടെ കുത്തേറ്റ് വീട്ടമ്മ മരിച്ചു. പെരുമ്പുഴ സ്വദേശിനി ഷൈല (36) ആണ് മരിച്ചത്. സംഭവത്തില്‍ അയൽവാസി അനീഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാവിലെ 9 മണിയോടെ വീടിന് സമീപത്തുള്ള റോഡിൽ വെച്ചാണ് ഷൈലയ്ക്ക് കുത്തേറ്റത്. ഗുരുതരമായ പരിക്കേറ്റ ഇവരെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.