തൃശ്ശൂര്‍: ഗുരുവായൂർ പാലുവായിയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി. പാലുവായി സ്വദേശി അർജുനിനെ (30) ആണ് തട്ടിക്കൊണ്ടുപോയത്. കാറിൽ എത്തിയ സംഘം വീട്ടിൽ നിന്നാണ് അര്‍ജുനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. യുവാവിനെ കണ്ടെത്താൻ പൊലീസിൻ്റെ അന്വേഷണം തുടങ്ങി. സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്ന് പൊലീസ് പറഞ്ഞു.