Asianet News MalayalamAsianet News Malayalam

ഹോട്ടൽ മുറിയിൽ പെൺസുഹൃത്തിനെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി; അന്വേഷണമാരംഭിച്ച് പൊലീസ്

മുറിയിൽ നിന്നും പുറത്തുവരാത്തതിൽ സംശയം തോന്നിയ ഹോട്ടൽ ജീവനക്കാരാണ് വിവരം പോലീസിൽ അറിയിച്ചത്. 

young man killed his girlfriend hotel room and committed suicide sts
Author
First Published Nov 10, 2023, 12:38 PM IST

ദില്ലി: ദില്ലിയിൽ പെൺസുഹൃത്തിനെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. ഹോട്ടൽ മുറിയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുപത്തിയെട്ടുകാരനായ ശൊരാബാണ് സുഹൃത്ത് ആയിഷയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. അനുവദിച്ച സമയം കഴിഞ്ഞിട്ടും മുറിയിൽ നിന്നും പുറത്തുവരാത്തതിൽ സംശയം തോന്നിയ ഹോട്ടൽ ജീവനക്കാരാണ് വിവരം പോലീസിൽ അറിയിച്ചത്. മുറിയിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തി. സംഭവത്തിൽ  ദില്ലി പോലീസ്  അന്വേഷണം തുടങ്ങി.

ടെറസിലെ ചാക്കിൽ മൃതദേഹഭാഗങ്ങൾ, പൊലീസ് എത്തിയപ്പോൾ കാണാതായി, പിന്നാലെ ചവറ്റുകൂനയിൽ, 35കാരൻ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios