പുലര്‍ച്ചെ അയല്‍വാസികള്‍ പറഞ്ഞാണ് സ്വന്തം വീട്ടില്‍ നിന്നും തീയുയയരുന്ന കാര്യം അറിഞ്ഞത്. വന്നു നോക്കുമ്പോളേക്കും എല്ലാം കത്തി നശിച്ചിരുന്നു. ഉപകരണങ്ങളും കത്തി. ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.
കണ്ണൂർ: കണ്ണൂർ ആയിക്കരയിൽ ആവശ്യപ്പെട്ട പണം നൽകാത്തതിനെ തുടർന്ന് സ്വന്തം വീടിന് തീയിട്ട് യുവാവ്. ആയിക്കര സ്വദേശി അഭിഷേകാണ് ലഹരിയിൽ വീടിന് തീയിട്ടത്. ലഹരിക്കടിമയായ അഭിഷേകിൽ നിന്ന് രക്ഷ തേടി ബന്ധുവീട്ടിലേക്ക് താമസം മാറിയതിന് പിന്നാലെയാണ് വീടിന് തീവെച്ചിരിക്കുന്നതെന്ന് അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ലഹരിക്കടിമയായ മകന്‍ അഭിഷേകിനെ ഭയന്ന് ഭാര്യക്കൊപ്പം ബന്ധുവീട്ടിലേക്ക് താമസം മാറിയതാണ് രാജേഷ്.
പുലര്‍ച്ചെ അയല്‍വാസികള്‍ പറഞ്ഞാണ് സ്വന്തം വീട്ടില്‍ നിന്നും തീയുയയരുന്ന കാര്യം അറിഞ്ഞത്. വന്നു നോക്കുമ്പോളേക്കും എല്ലാം കത്തി നശിച്ചിരുന്നു. ഉപകരണങ്ങളും കത്തി. ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. പലപ്പോഴും ആവശ്യപ്പെടുന്ന പണം നല്‍കിയില്ലെങ്കില്‍ അഭിഷേക് ഭീഷണി മുഴക്കും. ചിലപ്പോള്‍ ഉപദ്രവിക്കാനും ശ്രമിക്കും. വിവരമറിഞ്ഞ് സ്ഥലത്തിയ പോലീസ് അഭിഷേകിനെ അറസ്റ്റ് ചെയ്തു. ആവശ്യപ്പെട്ട പണം നല്‍കാത്തതാണ് വീടിന് തീയിടാന്‍ കാരണമെന്ന് അഭിഷേക് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അഭിഷേകുമായി ബന്ധമുള്ളവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
