പാലക്കാട്: നഗരത്തിൽ 1.8 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. കടുക്കാംകുന്ന് സ്വദേശി റിഷിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ടൗൺ നോർത്ത് പൊലീസും, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇയാളെ പിടികൂടിയത്.