കൈനടി പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സ്‌കൂട്ടറില്‍ മദ്യം സൂക്ഷിച്ചതായി കണ്ടെത്തിയത്.

ആലപ്പുഴ: ഇരുചക്രവാഹനത്തില്‍ വിദേശമദ്യം കടത്തുന്നതിനിടെ യുവാവിനെ അറസ്റ്റു ചെയ്തു. നീലംപേരൂര്‍ പഞ്ചായത്ത് 13-ാം വാര്‍ഡ് കൈനടി പുതുപ്പറമ്പില്‍ ചിറയില്‍ ബിനീഷിനെയാണ് (കുഞ്ഞുമുത്ത്-29) കൈനടി പൊലീസ് അറസ്റ്റു ചെയ്തത്. 

കൈനടി റോഡില്‍ വാഴത്തോപ്പില്‍ പാലത്തിന് കിഴക്കുവശത്തായി കൈനടി പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സ്‌കൂട്ടറില്‍ മദ്യം സൂക്ഷിച്ചതായി കണ്ടെത്തിയത്. 500 മില്ലിയുടെ 22 പ്ലാസ്റ്റിക് കുപ്പികളിലായി നിറച്ച 11 ലിറ്റര്‍ വിദേശമദ്യം കസ്റ്റഡിയിലെടുത്തു. ഇന്‍സ്‌പെക്ടര്‍ കെ. ബാലന്റെ നേതൃത്വത്തില്‍ എസ്.ഐ. എ.ജെ. ജോയി, സിവില്‍ പോലീസ് ഓഫീസര്‍മാരായ അഖില്‍, അഷിഷ്, ജയപ്രകാശ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

എസ്എസ്എൽസി വിദ്യാർത്ഥികള്‍ക്ക് മുന്നറിയിപ്പ്: 'സ്‌കൂൾ സാമഗ്രികൾ തകർത്താൽ കാശ് വാങ്ങിയ ശേഷം മാത്രം ടിസി'

YouTube video player