വള്ളികുന്നം: പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. സൂരജ് ഭവനത്തിൽ സൂരജിനെ (21) ആണ് വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം രണ്ടിനാണ് സംഭവം. രണ്ടാം തീയതി വൈകിട്ട് പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് പീഡന വിവരം വീട്ടുകാർ അറിയുന്നത്. 

തുടർന്ന് പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്ന്. വള്ളികുന്നം സിഐ ഡി.മിഥുന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കായംകുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.