ഇടുക്കി: ഓണ്‍ലൈന്‍ വിദ്യാഭ്യസത്തിന്റെ മറവില്‍ കൗമാരക്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കൗമാരക്കാരന്‍ അറസ്റ്റിലായി. ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് കൗമാരക്കാരനെതിരെ കമ്പംമെട്ട് പൊലീസ് കേസെടുത്തത്. ഓണ്‍ലൈനിലെ പഠന രീതികള്‍ക്ക് സഹായം നല്‍കാം എന്ന് പറഞ്ഞ് കൗമാരക്കാരന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് തുടര്‍ച്ചയായി അശ്ലീല വീഡിയോകള്‍ അയച്ച് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചു. സമീപകാലത്ത് കമ്പംമെട്ട് സ്റ്റേഷന്‍ പരിധിയില്‍ മാത്രം കൗമാരക്കാര്‍ ഉള്‍പ്പെട്ട നാലോളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുക്കുന്നത്.

പകല്‍ സമയങ്ങളില്‍ മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാത്തതും മറ്റ് മുതിര്‍ന്നവര്‍ ഇല്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. സ്‌കൂള്‍ ഇല്ലാത്തിതാല്‍ പോലിസിന് ബോധവത്കരണം നടത്താനും സാധിയ്ക്കുന്നില്ല.