മലപ്പുറം: കുട്ടികളുടെ നഗ്ന ചിത്രങ്ങൾ വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ച  രണ്ട് പേർ മലപ്പുറത്ത് അറസ്റ്റിൽ.  ചങ്ങരംകുളം സ്വദേശികളായ അശ്വന്ത്‌, രാഗേഷ് എന്നിവരാണ് പിടിയിലായത്. 256 പേരുള്ള ഗ്രൂപ്പുണ്ടാക്കിയാണ് പ്രതികള്‍ കുട്ടികളുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നത്. 

ഗ്രൂപ്പിന്‍റെ അഡ്മിന്മാരാണ് പിടിയിലായ അശ്വന്തും രാഗേഷും.  കുട്ടികളുടെ നഗ്നചിത്രങ്ങൾ കൈവശം വക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്.

Read More: അധോലോകം, നീലക്കുറിഞ്ഞി; ഗ്രൂപ്പുകളിലൂടെ ചൈൽഡ് പോൺ കേരളത്തിൽ വല വിരിച്ച വഴി 

നവമാധ്യമങ്ങളിൽ പേജുകളുണ്ടാക്കിയും വാട്സ് ആപ്പ്, ടെലഗ്രാം അക്കൗണ്ടുകളും ഉണ്ടാക്കിയും കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരെ പിടികൂടാന്‍ പൊലീസ സൈബര്‍ ഡോം ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരില്‍ അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും തടയുക, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുക തുടങ്ങിയവയാണ് ഓപ്പറേഷന്‍ പി ഹണ്ടിന്‍റെ ലക്ഷ്യങ്ങള്‍.  കഴിഞ്ഞ വര്‍ഷം ഓപ്പറേഷന്‍ പി ഹണ്ടിന്‍റെ പരിശോധനയില്‍ മലപ്പുറത്ത് 13 പേരെ പിടികൂടിയിരുന്നു.

Read More: ഓപ്പറേഷന്‍ പി ഹണ്ട്-3; ഒരാള്‍കൂടി അറസ്റ്റില്‍, പിടിയിലായത് മലപ്പുറം സ്വദേശി