കുഴിയം സ്വദേശി 29കാരൻ സുമേഷിനെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രണയം നടിച്ചാണ് പ്രതി 16കാരിയെ പീഡിപ്പിച്ചത്.

കൊല്ലം: കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കുഴിയം സ്വദേശി 29കാരൻ സുമേഷിനെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രണയം നടിച്ചാണ് പ്രതി 16കാരിയെ പീഡിപ്പിച്ചത്. പീഡന വിവരം പുറത്ത് പറയരുതെന്ന് പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതറിഞ്ഞ രക്ഷിതാക്കളാണ് പൊലീസിൽ പരാതി നൽകിയത്. കുണ്ടറ സ്റ്റേഷനിലും സുമേഷിനെതിരെ
പോക്സോ കേസുണ്ട്. മറ്റ് 6 കേസുകളിലും പ്രതിയാണ് ഇയാൾ. 

അതേസമയം, പോക്സോ കേസിൽ പ്രതിയായതോടെ ഒളിവിൽ പോയയാളെ തൃശ്ശൂർ വാടാനപ്പള്ളി പൊലീസ് പിടികൂടി. തൊടുപുഴ ചീനിക്കുഴി സ്വദേശി 39കാരൻ ഷിബു മാത്യുവാണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒരു വർഷത്തോളം ഇയാൾ പീഡിപ്പിച്ചിരുന്നു. പെൺകുട്ടിയുടെ സ്വർണവും കൈക്കലാക്കി. കേസ് എടുത്തതിന് പിന്നാലെ മുംബൈയിലേക്ക് മുങ്ങുകയായിരുന്നു ഷിബു മാത്യു. തിരികെ കേരളത്തിലെത്തിയെന്നറിഞ്ഞ പൊലീസ് ഇന്നലെ വൈകീട്ട് തൃശ്ശൂരിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. 

Also Read: ബ്യൂട്ടി പാർലർ ഉടമ ഷീലയെ ലഹരിക്കേസിൽ കുടുക്കിയതാര്? ബാഗിൽ വ്യാജ ലഹരി സ്റ്റാംപ് ഇട്ടയാളെ കണ്ടെത്താൻ അന്വേഷണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

YouTube video player