വിവാഹലോചന യുവതി നിരസിച്ചതിന്റെ പേരിലാണ് ആത്മഹത്യ ശ്രമമെന്നാണ് പൊലീസ് വിശദികരിച്ചു. യുവാവ് വിവാഹിതനാണ്. 

തിരുവനന്തപുരം : വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ തിരുവനന്തപുരം പോത്തൻകോട് യുവാവ്, യുവതിയുടെ വീടിന് മുന്നിലെത്തി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. തൃശൂർ സ്വദേശി ശ്യാംപ്രകാശാണ് (32) ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതര പൊള്ളലോടെ ശ്യാംപ്രകാശിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലമുകൾ സ്വദേശിയായ യുവതിയുമായി ഇയാൾ പ്രണയത്തിലായിരുന്നു. കഴിഞ്ഞദിവസം ഇയാൾ വിവാഹാലോചനയുമായി
യുവതിയുടെ വീട്ടിലെത്തി. എന്നാൽ വിവാഹാലോചന യുവതി നിരസിച്ചു. ഇതോടെയാണ് ശ്യാം പ്രകാശ് ആത്മഹത്യാ ശ്രമം നടത്തിയതെന്ന് പൊലീസ് വിശദീകരിച്ചു. ടെക്നോപാർക്കിലെ സെക്യൂരിറ്റി ജീവനക്കാരനായ ശ്യാംപ്രകാശ് വിവാഹിതനാണ്.

കോയമ്പത്തൂർ സ്ഫോടനം: 7 പേ‍ർ കസ്റ്റഡിയിലെന്ന് സൂചന, സിസിടിവി ദൃശ്യങ്ങളിൽ മുബിനൊപ്പം 4 പേർ

പ്ലാസ്റ്റിക് കവറിനുള്ളിൽ കെട്ടിപ്പൊതിഞ്ഞ നിലയിൽ മൃതദേഹം 

കൊച്ചി : ഇളംകുളത്ത് മഹാരാഷ്ട്ര സ്വദേശിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വീടിനുള്ളിൽ പ്ലാസ്റ്റിക് കവറിനുള്ളിൽ കെട്ടിപ്പൊതിഞ്ഞ നിലയിലാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മൃതദ്ദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളിയായ യുവതിയുടെ ഭർത്താവ് ഒളിവിലാണ്. ഇയാൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങി. വാടകവീട്ടിൽ കഴിഞ്ഞിരുന്ന ഇവരെ ദിവസങ്ങളായി പുറത്തേക്ക് കണ്ടിരുന്നില്ല. ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.