കോട്ടയം: ചങ്ങനാശ്ശേരിയിൽ യുവാവിനെ ലോഡ്ജ് മുറിക്കുള്ളിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. ആലപ്പുഴ വണ്ടാനം സ്വദേശി ബാദുഷയാണ് മരിച്ചത്. ചങ്ങനാശേരി പൂച്ചമുക്കിലുള്ള ലോഡ്ജിൽ തൂങ്ങിമരിക്കുകയായിരുന്നു. ചങ്ങനാശേരിയിൽ ജൂസ് കടയിൽ ജോലിക്കാരനാണ്. ഭാര്യയുമായി പിണങ്ങികഴിയുന്ന ഇയാൾ മറ്റൊരു യുവതിയുമായി അടുപ്പത്തിൽ ആയിരുന്നതായും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. മൃതദേഹം ചങ്ങനാശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.