Asianet News MalayalamAsianet News Malayalam

തമിഴ്നാട്ടില്‍ വീണ്ടും കസ്റ്റഡി മരണം; പൊലീസ് റൗഡി ലിസ്റ്റിലുള്ള യുവാവ് മരിച്ചു, 4മാസത്തിനിടെ മൂന്നാമത്തെ സംഭവം

കഴിഞ്ഞ നാലുമാസത്തിനിടെ ചെന്നൈ പൊലീസിന്‍റെ കസ്റ്റഡിയിലിരിക്കെ മരിക്കുന്ന മൂന്നാമത്തെയാളാണ് ആകാശ്. ജൂൺ 13ന് കൊടുങ്കയൂർ പൊലീസ് അറസ്റ്റ് ചെയ്ത രാജശേഖരൻ, ഏപ്രിൽ 18ന് സെക്രട്ടേറിയറ്റ് ജി 5 സ്റ്റേഷൻ പൊലീസ് അറസ്റ്റ് ചെയ്ത മറീന ബീച്ചിൽ കുതിര സവാരി നടത്തിയിരുന്ന വിഗ്നേഷ് എന്നിവരും സമാനമായ രീതിയിലാണ് മരിച്ചത്.

youth dies in chennai family alleges custodial death
Author
First Published Oct 1, 2022, 3:14 AM IST

ചെന്നൈയിൽ വീണ്ടും കസ്റ്റഡി മരണം.പൊലീസ് കസ്റ്റഡിയിലിരിക്കെ അബോധാവസ്ഥയിലായി ആശുപത്രിയിൽ എത്തിച്ച യുവാവ് മരിച്ചു.ചെന്നൈ അയനാവരം സ്വദേശി ആകാശാണ് മരിച്ചത്. സ്ഥിരം കുറ്റവാളിയായ ഇയാൾ തമിഴ്നാട് പൊലീസിന്‍റെ റൗഡി ലിസ്റ്റിലുള്ളയാളാണ്. റെയിൽവേജീവനക്കാരനായ ബാലകൃഷ്ണമൂർത്തി എന്നയാളുടെ കാർ തകർത്ത കേസിലെ അന്വേഷണത്തിനായാണ് ആകാശിനെ അറസ്റ്റ് ചെയ്തത്. ആകാശിന്‍റെ മരണം കസ്റ്റഡി മർദനം മൂലമാണെന്ന് ആരോപിച്ച് കുടുംബം പരാതി നൽകി.

ചെന്നൈയിൽ വീണ്ടും ലോക്കപ്പ് മരണം; രണ്ട് മാസത്തിനിടെ രണ്ടാമത്തെ മരണം, പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

ചെന്നൈ അയനാവരം സ്വദേശി ആകാശ് എന്ന യുവാവാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ മരിച്ചത്. കസ്റ്റഡിയിലെടുത്ത് ഏതാനും മണിക്കൂറുകൾക്ക് ശേഷം മദ്യലഹരിയിലായ യുവാവിനെ കൂട്ടിക്കൊണ്ട് പോകണമെന്ന് കുടുംബത്തെ അറിയിച്ചു. വീട്ടുകാരെത്തി ഇയാളെ കിൽപോക് മെ‍ഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് ആകാശ് മരിച്ചത്. ആകാശ് ക്രൂരമായ കസ്റ്റഡി മർദ്ദനത്തിന് ഇരയായെന്നാണ് കുടുംബം പരാതി നൽകിയിട്ടുള്ളത്. സംഭവത്തിൽ വകുപ്പുതല അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പരാതി നൽകാനെത്തിയ യുവാവിന് പൊലീസ് സ്റ്റേഷനിൽ മർദ്ദനം, വീയപുരം എസ്ഐക്കെതിരെ പരാതി

കഴിഞ്ഞ നാലുമാസത്തിനിടെ ചെന്നൈ പൊലീസിന്‍റെ കസ്റ്റഡിയിലിരിക്കെ മരിക്കുന്ന മൂന്നാമത്തെയാളാണ് ആകാശ്. ജൂൺ 13ന് കൊടുങ്കയൂർ പൊലീസ് അറസ്റ്റ് ചെയ്ത രാജശേഖരൻ, ഏപ്രിൽ 18ന് സെക്രട്ടേറിയറ്റ് ജി 5 സ്റ്റേഷൻ പൊലീസ് അറസ്റ്റ് ചെയ്ത മറീന ബീച്ചിൽ കുതിര സവാരി നടത്തിയിരുന്ന വിഗ്നേഷ് എന്നിവരും സമാനമായ രീതിയിലാണ് മരിച്ചത്. ഈ കേസുകളിൽ പൊലീസുകാർ നിയമനടപടി നേരിടുകയാണ്.

Follow Us:
Download App:
  • android
  • ios