നെയ്യാറ്റിന്‍കര:  തിരുവനന്തപുരത്ത്‌ യുവാവിന്റെ മൃതദേഹം ചാക്കിൽ കെട്ടി കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര ആറയൂരിൽ ബിനുവാണ് മരിച്ചത്. കഴിഞ്ഞ 3 ദിവസമായി ബിനുവിനെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. 

തുടര്‍ന്ന് പാറശ്ശാല പോലീസ് നടത്തിയ തിരച്ചിലിലാണ് ബിനുവിന്‍റെ സുഹൃത്തിന്‍റെ വീടിന് പുറകിലെ ഒഴിഞ്ഞ പറമ്പില്‍ മൃതദേഹം കാലുകൾ വെട്ടിമാറ്റിയ നിലയില്‍ കണ്ടെത്തിയത്.  മൃതദേഹം അഴുകാന്‍ തുടങ്ങിയ നിലയിലായിരുന്നു. 

ബിനുവിന്റെ വീട്ടിൽ അടിപിടി നടന്നതിന്റെ ലക്ഷണങ്ങൾ ഉണ്ടെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മദ്യ ലഹരിൽ ഉണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പാറശ്ശാല പോലീസ് അറിയിച്ചു.