തിരുവനന്തപുരം: വിതുരയില്‍ സ്കൂള്‍ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച രണ്ടുപേരെ  പൊലീസ് അറസ്റ്റ് ചെയ്തു. നിഖിൽ അശോക്, ശ്രീജിത്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിലൊരാളായ യുവാവ്  പെണ്‍കുട്ടിയുടെ പിറകെ നടന്ന് ശല്യം ചെയ്തിരുന്നു. 

എന്നാല്‍ യുവാവിനെ പെണ്‍കുട്ടി നിരസിച്ചു. ഇതിലുള്ള വൈരാഗ്യംമൂലം പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ  ചേർന്ന് ബലംപ്രയോഗിച്ച് ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി.  വിതുര സിഐ ശ്രീജിത്തിൻറെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.