പറവൂര്‍: ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ച സംഭവം മൃതദേഹം പുറത്തെടുത്തു പോസ്റ്റ്‌ മോർട്ടം നടത്തുന്നു.  പറവൂർ സ്വദേശി വിനുവിന്റെ ഭാര്യ റിൻസി യാണ് മരിച്ചത്. ചികിത്സ പിഴവാണ് എന്ന് കാണിച്ചു ഭർത്താവ് നൽകിയ പരാതിയെ തുടർന്നാണ് നടപടി.

മെയ് മാസം 10 നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭാശയമുഴ നീക്കം ചെയ്യാനെത്തിയ യുവതി മരിച്ചത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നായിരുന്നു ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. എന്നാല്‍ ആശുപത്രിയില്‍ നിന്ന് ലഭിച്ച വിവരങ്ങളില്‍ റിന്‍സിയുടെ കുടുംബാംഗങ്ങള്‍ക്ക് സംശയം തോന്നിയ പരാതിപ്പെട്ടത്. 

മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് കുടുംബം പരാതി നല്‍കി. ഇതിന് പിന്നാലെയാണ് ഫോര്‍ട്ടുകൊച്ചി സബ്കലക്ടര്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ ഉത്തരവ് ഇട്ടത്. ഇതിനേത്തുടര്‍ന്നാണ് മൃതദേഹം പൊലീസിന്റെ സാന്നിധ്യത്തില്‍ പുറത്തെടുത്തത്.