ചിറയിൻകീഴിലെ തട്ടുകടയിൽ എത്തിയ പ്രതികൾ ചിക്കൻ പാചകം ചെയ്യാൻ തിളപ്പിച്ചിരുന്ന എണ്ണ കടയുടമയായ ഓമനയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു

ചിറയിന്‍കീഴ്: തട്ടുകടയിൽ സമയത്ത് പൊറോട്ട നല്‍കാഞ്ഞതിന് കട നടത്തിപ്പുകാരിയുടെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. തിരുവനന്തപുരം കിഴിവിലം സ്വദേശികളായ അജിത്ത്, അനീഷ്, വിനോദ് എന്നിവരാണ് അറസ്റ്റിലായത്. ചിറയിൻകീഴിലെ തട്ടുകടയിൽ എത്തിയ പ്രതികൾ ചിക്കൻ പാചകം ചെയ്യാൻ തിളപ്പിച്ചിരുന്ന എണ്ണ കടയുടമയായ ഓമനയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. 

സമാനമായ മറ്റൊരു സംഭവത്തില്‍ ബിരിയാണിക്ക് ഗ്രേവി നല്‍കാന്‍ വൈകിയതിന് തമിഴ്നാട്ടിലെ കാഞ്ചീപുരത്തെ ഹോട്ടലിലും സംഘര്‍ഷമുണ്ടായിരുന്നു. കാഞ്ചീപുരത്തെ റോയല്‍ ബിരിയാണി ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവർ കുറച്ച് ഗ്രേവി ചോദിച്ചു. അത് നൽകാൻ ഇത്തിരി വൈകിയതോടെ ക്ഷുഭിതരായവർ ഹോട്ടൽ ജീവനക്കാരെ തല്ലിച്ചതക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ അക്രമികള്‍ പിടിയിലായി.

ഗ്രേവി ചോദിച്ച യുവാക്കള്‍ അടുക്കളയുടെ ഉള്ളിൽ കയറി ഗ്രേവി എടുക്കാൻ ശ്രമിച്ചപ്പോള്‍ ജീവനക്കാര്‍ എതിര്‍ത്തു. ജീവനക്കാരെ അസഭ്യം പറഞ്ഞ ഇരുവരും പുറത്തുപോയി 10 മിനിറ്റിനുള്ളിൽ 2 സുഹൃത്തുക്കളെയും കൂട്ടി തിരിച്ചുവന്നു. കസേര എടുത്ത് ഹോട്ടൽ ജീവനക്കാരെ ആക്രമിക്കുകയും ഭക്ഷണ സാധനങ്ങള്‍ എടുത്തെറിയുകയും ചെയ്യുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ബംഗാള്‍ സ്വദേശികളായ 2 ഹോട്ടൽ ജീവനക്കാര്‍ കാ‌ഞ്ചീപുരം സര്‍ക്കാര്‍ ആശുപത്രിയിൽ ചികിത്സയിലാണുള്ളത്.

ഏപ്രില്‍ ആദ്യവാരത്തില്‍ വീട്ടിൽ ഉണ്ടാക്കിയ കറി രുചിച്ച് നോക്കാൻ പോലും കിട്ടാഞ്ഞതിന്റെ പേരിൽ വഴക്കുണ്ടായതിനെത്തുടർന്ന് അച്ഛൻ മകനെ വിറകിനടിച്ചു കൊലപ്പെടുത്തിയിരുന്നു. സുള്ള്യയിലെ ​ഗട്ടി​ഗാറിലാണ് 32 വയസുകാരനായ ശിവറാം അച്ഛൻ ഷീണയുടെ അടിയേറ്റ് മരിച്ചത്. കറിയുണ്ടാക്കുമ്പോൾ ശിവറാം വീട്ടിലുണ്ടായിരുന്നില്ല. തിരികെയെത്തിയപ്പോഴാണ് കറി തീർന്നത് അറിഞ്ഞത്. തുടർന്ന് അച്ഛനും മകനും തമ്മിൽ ഇതേച്ചൊല്ലി വാക്കേറ്റമാവുകയായിരുന്നു.

ഡെലിവറി ബോയി ഉപദ്രവിച്ചെന്ന് 8 വയസുകാരി, വളഞ്ഞിട്ട് ആക്രമിച്ച് ബന്ധുക്കള്‍; സിസിടിവിയില്‍ പതിഞ്ഞത്...


ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

YouTube video player