Asianet News MalayalamAsianet News Malayalam

ദില്ലിയിൽ വളർത്തുനായയെ ബലൂൺ കെട്ടി പറത്തി; യൂട്യൂബർ അറസ്റ്റില്‍

നായയുടെ ജീവൻ അപകടത്തിലാകുന്ന വിധം ദൃശ്യങ്ങൾ പകർത്തിയ കുറ്റത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തത്. ദൃശ്യങ്ങൾ യൂട്യൂബിൽ നിന്ന് നീക്കം ചെയ്ത പ്രതി മൃഗസ്നേഹികളോട് മാപ്പ് പറഞ്ഞു. 

YouTuber arrested for making pet dog tied to hydrogen baloon
Author
Delhi, First Published May 27, 2021, 2:51 PM IST

ദില്ലി: ദില്ലിയിൽ വളർത്തുനായയെ ബലൂൺ കെട്ടി പറത്തിയ യൂട്യൂബർ അറസ്റ്റിലായി. ഗൗരവ് ശർമയെന്ന യൂട്യൂബറാണ് വളർത്തുനായയ്ക്ക് മേൽ ഹൈഡ്രജൻ ബലൂൺ കെട്ടി പറത്തിയ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. നായയുടെ ജീവൻ അപകടത്തിലാകുന്ന വിധം ദൃശ്യങ്ങൾ പകർത്തിയ കുറ്റത്തിനാണ് ഇയാൾക്കെതിരെ ദില്ലി പൊലീസ് കേസെടുത്തത്. മെയ് 21 ന് യൂട്യൂബിൽ പങ്കുവച്ച വീഡിയോയ്‍ക്കെതിരെ വലിയ വിമർശനമാണ് ഉണ്ടായത്. പ്രതിഷേധത്തിന് പിന്നാലെ ദൃശ്യങ്ങൾ യൂട്യൂബിൽ നിന്ന് നീക്കം ചെയ്ത ഗൗരവ് ശർമ്മ മൃഗസ്നേഹികളോട് മാപ്പ് പറഞ്ഞു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios