ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും സമ്പൂർണ്ണ ദിനോസര്‍ അസ്ഥികൂടങ്ങളിൽ ഒന്നാണിതെന്ന് സോതെബിസ് ലേലക്കാര്‍ പറഞ്ഞു. 

2022 ൽ അമേരിക്കയിലെ കൊളറാഡോ സ്വദേശിയായി ജെയ്‌സൺ കൂപ്പർ, കാലങ്ങളായി തന്‍റെ വീടിന് സമീപത്ത് കിടന്നിരുന്ന മാലിന്യം മാറ്റാന്‍ ശ്രമം നടത്തി. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് കൂപ്പറിന്, താന്‍ മാറ്റാന്‍ ശ്രമിക്കുന്നത് വെറും മാലിന്യമല്ലെന്നും മറിച്ച് അത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദിനോസറിന്‍റെ അസ്ഥികൂടമാണെന്നും വ്യക്തമായത്. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ജെയ്‍സണ്‍ കൂപ്പറിന്‍റെ കണ്ടെത്തല്‍ മാധ്യമങ്ങളിൽ ആഘോഷിക്കപ്പെട്ടു. ഇന്ന് ആ അസ്ഥികള്‍ അദ്ദേഹത്തിന് നേടിക്കൊടുത്തത് ഒന്നും രണ്ടുമല്ല, 373 കോടി രൂപ! അസ്ഥികൂടങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ലേലമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. 

ന്യൂയോർക്ക് സിറ്റിയിൽ നടന്ന സോതെബിയുടെ ലേലത്തിൽ ദിനോസറിന്‍റെ അസ്ഥികൂടം 44.6 മില്യൺ ഡോളർ (373 കോടി രൂപ) നാണ് ലേലത്തില്‍ പോയത്. 11 അടി (3.4 മീറ്റർ) ഉയരവും മൂക്ക് മുതൽ വാൽ വരെ 27 അടി നീളവുമുള്ള സസ്യഭുക്കായ സ്റ്റെഗോസോറസ് എന്ന ദിനോസറിന്‍റെ അസ്ഥികൂടമായിരുന്നു അത്. 'അപെക്സ്' എന്നാണ് ഈ അസ്ഥികൂടത്തിന് നല്‍കിയ പേര്. അപെക്സിന്‍റെ ഏതാണ്ട് 319 അസ്ഥികളാണ് കണ്ടെത്തിയത്. ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും സമ്പൂർണ്ണ ദിനോസര്‍ അസ്ഥികൂടങ്ങളിൽ ഒന്നാണിതെന്ന് സോതെബിസ് ലേലക്കാര്‍ പറഞ്ഞു. 

1,500 വർഷം പഴക്കമുള്ള 'മോശയുടെ പത്ത് കൽപനകൾ' കൊത്തിയ ആനക്കൊമ്പ് പെട്ടി കണ്ടെത്തി

Scroll to load tweet…

കീലാടിയില്‍ കണ്ടെത്തിയത് ഇരുമ്പ് കലപ്പ; 4,200 വർഷം മുമ്പ് തമിഴന് ഇരുമ്പ് സാങ്കേതികവിദ്യ അറിയാമെന്നതിന് തെളിവ്

'അപെക്സ് അമേരിക്കയിൽ ജനിച്ചു, അമേരിക്കയിൽ താമസിക്കാൻ പോകുന്നു' എന്ന് പറഞ്ഞ അജ്ഞാതനായ ഒരാളാണ് സ്റ്റെഗോസോറസിന്‍റെ അസ്ഥികൂടം ലേലത്തില്‍ കൊണ്ടത്. 44.6 മില്യൺ ഡോളറിന് ലേലത്തില്‍ പോയതോടെ ലേലത്തിൽ വിറ്റ ഏറ്റവും മൂല്യവത്തായ ഫോസിലായി അപെക്സ് മാറിയതായി സോതെബിസിന്‍റെ പ്രസ്താവനയിൽ പറയുന്നു. അപെക്സിന് ലഭിക്കുമെന്ന് കരുതിയിരുന്ന തുകയുടെ 11 ഇരട്ടിയാണ് ലേലത്തില്‍ ലഭിച്ചത്. ഏതാണ്ട് 15 മിനിറ്റോളമാണ് ലേലം നടന്നത്. ഏഴോളം ലേലക്കാരാണ് ലേലത്തില്‍ പങ്കെടുത്തത്. ഏകദേശം 150 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജുറാസിക് കാലഘട്ടത്തിലാണ് അപെക്സ് ഭൂമിയില്‍ ജീവിച്ചിരുന്നത്. 2020 ൽ 'സ്റ്റാൻ' എന്നറിയപ്പെടുന്ന ടൈറനോസോറസ് റെക്സ് 31.8 മില്യൺ ഡോളർ (265 കോടി രൂപ) നേടിയതാണ്, അപെക്സിന് മുമ്പ് നടന്ന ഏറ്റവും വലിയ ദിനോസര്‍ ഫോസില്‍ ലേലം. 

2,000 വർഷം മുമ്പ് അടക്കം ചെയ്ത 28 കുതിരകള്‍; ബലി ആണെന്ന് സംശയിക്കുന്നതായി ഫ്രഞ്ച് പുരാവസ്തു ഗവേഷകര്‍