'ഈ വീഡിയോയിൽ ഞാൻ നിങ്ങളെ ഞാൻ ആദ്യമായി പങ്കെടുത്ത ചൈനീസ് വിവാഹത്തെ കുറിച്ചാണ് കാണിക്കുന്നത്' എന്നും യുവതി പറയുന്നത് കാണാം.
വിവിധ നാടുകളിലെ സംസ്കാരവും രീതിയുമെല്ലാം കാണാനും അറിയാനും നമുക്ക് എപ്പോഴും താല്പര്യമുണ്ടാവാറുണ്ട്. സോഷ്യൽ മീഡിയ വളരെ സജീവമായ കാലത്ത് ഒരു നാടിന്റെയും സംസ്കാരവും നമുക്ക് അത്ര അന്യവുമല്ല. എന്തായാലും, ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത് ഒരു ഇന്ത്യൻ യുവതി ചൈനയിൽ ഒരു പരമ്പരാഗത വിവാഹത്തിൽ പങ്കെടുത്തത്തിന്റെ ദൃശ്യങ്ങളാണ്.
Part Time Traveller China എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ വന്നിരിക്കുന്നത്. ചൈനയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ദമ്പതികൾ നടത്തുന്ന യൂട്യൂബ് ചാനലാണ് ഇത്. ഈ വീഡിയോയിൽ കാണുന്നത് ചൈനയിലെ ഒരു പരമ്പരാഗത വിവാഹം എങ്ങനെയാണ് നടക്കുന്നത് എന്നാണ്. തന്റെ സഹപ്രവർത്തകയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് താൻ പോകുന്നത് എന്നും യുവതി വീഡിയോയിൽ പറയുന്നുണ്ട്.
യുവതിയും മകനും കൂടിയാണ് വിവാഹത്തിൽ പങ്കെടുക്കാനായി പോകുന്നത്. 'അവർ നിങ്ങളെ ചൈനയുടെ ഈ ഭാഗം കാണിക്കില്ല' എന്നും പറഞ്ഞാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'ഈ വീഡിയോയിൽ ഞാൻ നിങ്ങളെ ഞാൻ ആദ്യമായി പങ്കെടുത്ത ചൈനീസ് വിവാഹത്തെ കുറിച്ചാണ് കാണിക്കുന്നത്' എന്നും യുവതി പറയുന്നത് കാണാം.

ബുക്കിംഗ് കിട്ടാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു വേദിയിലാണ് ഈ വിവാഹം നടന്നത് എന്നും വീഡിയോയിൽ പറയുന്നു. വീഡിയോയിൽ യുവതിയും മകനും വിവാഹവേദിയിൽ എത്തുന്നത് കാണാം. അതിന് ചുറ്റുപാടുമുള്ള പ്രദേശങ്ങളും വീഡിയോയിൽ കാണുന്നുണ്ട്. വിവാഹം എങ്ങനെയാണ് നടക്കുന്നത്. കഴിക്കാൻ എന്തൊക്കെയാണ് ഉള്ളത്. ചടങ്ങുകൾ എങ്ങനെയാണ് എന്നതെല്ലാം വീഡിയോയിൽ കാണാം.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. ചിലരെല്ലാം പരമ്പരാഗതമായ ഒരു ചൈനീസ് വിവാഹം കാണാൻ സാധിച്ചതിന്റെ ആഹ്ലാദം പങ്കുവച്ചു.


