Asianet News MalayalamAsianet News Malayalam

ഫാത്തിമ മാതാവിന്‍റെ പ്രതിമ 'കണ്ണുചിമ്മി'; യുഎസില്‍ നിന്നും ഇത്രയും പ്രതീക്ഷിച്ചില്ലെന്ന് സോഷ്യല്‍ മീഡിയ

പ്രസ്തുത ശിൽപം ഫാത്തിമ മാതാവിന്‍റെ  അന്തർദേശീയ പ്രതിമയാണ്. രോഗശാന്തികളും സ്വർഗ്ഗീയ ദർശനങ്ങളും ഉൾപ്പെടെ വിവിധ അത്ഭുതങ്ങളുമായി ക്രിസ്തുമത വിശ്വാസികൾ ഫാത്തിമ മാതാവുമായി ബന്ധിപ്പിച്ചിരിക്കുന്നു.

Statue of Our Lady of Fatima winked Social media didnot expect so much from the US
Author
First Published Aug 12, 2024, 12:52 PM IST | Last Updated Aug 12, 2024, 12:54 PM IST


ണേശ വിഗ്രഹം പാല് കുടിച്ചെന്നും രാമ വിഗ്രഹം കണ്ണുചിമ്മിയെന്നും തൊണ്ണൂറുകളില്‍ ഇന്ത്യയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ഇത്തരം വാര്‍ത്തകള്‍ കുറഞ്ഞ് വന്നു.  ഇത്തരം ദിവ്യ അത്ഭുത പ്രവര്‍ത്തികളെല്ലാം വ്യാജമാണെന്ന ബോധ്യത്തിലേക്ക് ജനങ്ങളെത്തി.എങ്കിലും വിശ്വാസികളെ ആകർഷിക്കാന്‍  ഇന്നും ഇത്തരം അത്ഭുത പ്രവര്‍ത്തികള്‍ പല ഇടത്തും കണ്ടുവരുന്നു. സമാനമായ ഒരും സംഭവം യുഎസില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് അവിശ്വസനീയമായി തോന്നി. 

കഴിഞ്ഞ വെള്ളിയാഴ്ച കാന്‍റണിലെ സെന്‍റ് ജോൺ ദി ബാപ്റ്റിസ്റ്റിന്‍റെ ബസിലിക്കയില്‍ സ്ഥാപിച്ചിരുന്ന ഫാത്തിമ മാതാവിന്‍റെ പ്രതിമ കണ്ണു ചിമ്മിയെന്നായിരുന്നു പ്രചരിച്ചത്. ആ 'അത്ഭുത പ്രവര്‍ത്തിക്ക്' സാക്ഷ്യം വഹിച്ചതായി ഒഹായോയിൽ നിന്നുള്ള കോന്നി ലിപ്‌ടക് എന്ന വിശ്വാസി അവകാശപ്പെട്ടു. ലോക പര്യടനത്തിന്‍റെ ഭാഗമായി ലോകത്തിലെ വിവിധ പള്ളികളില്‍ പ്രദർശിപ്പിച്ച ഫാത്തിമ മാതാവിന്‍റെ പ്രതിമയുടെ കണ്ണുകളാണ് പെട്ടെന്ന് അടയുകയും പിന്നീട് തുറക്കുകയും ചെയ്തതെന്ന് ലിപ്‌ടക് അവകാശപ്പെടുന്നു. ലിപ്ടക് സംഭവം കാണുക മാത്രമല്ല, അത് തന്‍റെ മോബൈൽ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. "ഇതൊരു അത്ഭുതമാണെന്ന് എനിക്കറിയാമായിരുന്നു, കാരണം ഞാൻ രാവിലെ മുഴുവൻ പ്രതിമയിലേക്ക് നോക്കിയിരിക്കുകയായിരുന്നു. അവ ശരിക്കും അടച്ചിരിക്കുന്നു. ഞാൻ പറയുന്നത്, അവളുടെ കണ്‍പീലികൾ താഴ്ന്നിരിക്കുന്നതായി നിങ്ങൾക്ക് കാണാൻ കഴിയും" അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ചെങ്കോട്ട വിടവ് ചാടിക്കടന്ന കല്ലാറിലെ 'നൃത്തത്തവള'യെ റാന്നി വനത്തില്‍ കണ്ടെത്തി

'ആറ് കൊലപാതകവും അയൽവാസിയുടെ സാം എന്ന ലാബ്രഡോർ പറഞ്ഞിട്ട്'; ന്യൂയോർക്ക് നഗരം ഇന്നും ഭയക്കുന്ന സീരിയൽ കില്ലർ

ബെംഗളൂരു - കൊൽക്കത്ത സെക്കന്‍റ് എസി തത്കാൽ ടിക്കറ്റിന് 10,100 രൂപ; കണ്ണ് തള്ളി സോഷ്യല്‍ മീഡിയ

ലിപ്‌ടക് എടുത്ത ഡിജിറ്റൽ ചിത്രം കന്യാമറിയത്തിന്‍റെ  പ്രതിമയുടെ യഥാർത്ഥ രൂപവുമായി താരതമ്യപ്പെടുത്തുമ്പോൾ കണ്‍പോളകൾ അടച്ച് വായ ചെറുതായി തുറന്നിരിക്കുന്നതായി കാണിച്ചു. പ്രസ്തുത ശിൽപം ഫാത്തിമ മാതാവിന്‍റെ  അന്തർദേശീയ പ്രതിമയാണ്. രോഗശാന്തികളും സ്വർഗ്ഗീയ ദർശനങ്ങളും ഉൾപ്പെടെ വിവിധ അത്ഭുതങ്ങളുമായി ക്രിസ്തുമത വിശ്വാസികൾ ഫാത്തിമ മാതാവുമായി ബന്ധിപ്പിച്ചിരിക്കുന്നു. പ്രതിമയുടെ സംരക്ഷകനായ ലാറി മാഗിനോട്ട് "അവൾ 15 തവണ കരഞ്ഞതായി ഞങ്ങൾക്കറിയാം." എന്ന് അവകാശപ്പട്ടു. അതേസമയം ഒഹായോയിലെ പള്ളിയുടെ പാസ്റ്ററായ റവ ഡേവിഡ് മിസ്ബ്രണർ സംഭവത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ച് രംഗത്തെത്തി. "എനിക്ക് ഈ കാര്യങ്ങളിൽ അൽപ്പം സംശയമുണ്ട്, സഭ ഇക്കാര്യങ്ങളിൽ വളരെ ജാഗ്രത പുലർത്തുന്നു. ക്യാമറ ഉപയോഗിച്ച് എന്തും സംഭവിക്കാം." അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹ മാധ്യമ ഉപയോക്താക്കളില്‍ ചിലര്‍ യുഎസില്‍ നിന്ന് ഇത്രയും പ്രതീക്ഷിച്ചില്ലെന്ന് എഴുതി. 'അമേരിക്കയിലാണെങ്കില്‍ അവള്‍ കരയുകയായിരിക്കും' എന്നാണ് ഒരാള്‍ എഴുതിയത്. രണ്ട് രണ്ട് ആംഗ്ലിളാണെന്നും മുഖത്തിന് കാര്യമായ വ്യത്യാസങ്ങളുണ്ടെന്നുമുള്ള വിമര്‍ശവും ചിലര്‍ ഉന്നയിച്ചു. ഫോട്ടോഷോപ്പെന്നും എഐ എന്നും ആരോപിച്ചവരും കുറവല്ല. നേരത്തെ അയോധ്യയിലെ രാം ലല്ല 'കണ്ണുകൾ ചിമ്മുന്ന' കൃത്രിമ വീഡിയോകള്‍ ഇന്ത്യയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. 

ഒന്നര ലക്ഷം കടം വാങ്ങി, പ്രായപൂർത്തിയാകാത്ത കാമുകിയുമായി കൗമാരക്കാരൻ ഒളിച്ചോടി, വിവാഹം; പിന്നാലെ ട്വിസ്റ്റ്
 

Latest Videos
Follow Us:
Download App:
  • android
  • ios