ദേശീയ - പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളെ രാജ്യത്തിന്‍റെ വ്യാവസായിക പുരോഗതിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് പ്രകടന പത്രിക. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, നിര്‍മാണം, സാങ്കേതിക വിദ്യ, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ രാജ്യം സജീവ ശ്രദ്ധ നല്‍കേണ്ടതുണ്ടെന്ന് സിഐഐ വ്യക്തമാക്കുന്നു. 

മുംബൈ: ഇന്ത്യയുടെ വളര്‍ച്ച നിരക്ക് എട്ട് ശതമാനത്തിലേക്ക് ഉയര്‍ത്താന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളടങ്ങിയ തെരഞ്ഞെടുപ്പ് ശുപാര്‍ശ പ്രകടന പത്രിക സിഐഐ (കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്) പുറത്തിറക്കി. രാജ്യത്തെ വ്യവസായ കൂട്ടായ്മയായ സിഐഐയുടെ ശുപാര്‍ശ പ്രകടന പത്രികയെ വലിയ പ്രാധാന്യത്തോടെയാണ് വിദേശ നിക്ഷേപകരടക്കം കാണുന്നത്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് രാജ്യത്തിന്‍റെ വളര്‍ച്ച നിരക്ക് എട്ട് ശതമാനമാക്കി നിര്‍ത്താനുളള മാര്‍ഗനിര്‍ദേശങ്ങളാണ് ശുപാര്‍ശ പത്രികയിലുളളത്. 

ദേശീയ - പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളെ രാജ്യത്തിന്‍റെ വ്യാവസായിക പുരോഗതിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് പ്രകടന പത്രിക. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, നിര്‍മാണം, സാങ്കേതിക വിദ്യ, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ രാജ്യം സജീവ ശ്രദ്ധ നല്‍കേണ്ടതുണ്ടെന്ന് സിഐഐ വ്യക്തമാക്കുന്നു. ജിഎസ്ടി നികുതി നിരക്കുകള്‍ രണ്ട് ശതമാനത്തിലേക്കോ മൂന്ന് ശതമാനത്തിലേക്കോ കുറയ്ക്കണമെന്ന് അവര്‍ നിര്‍ദ്ദേശിക്കുന്നു. ഇതോടൊപ്പം കോര്‍പ്പറേറ്റ് നികുതി 18 ശതമാനത്തിലേക്ക് താഴ്ത്തുകയും വോണം. 

2024 ആകുമ്പോഴേക്കും സംസ്ഥാന നിയമസഭകളിലേക്കും പാര്‍ലമെന്‍റിലേക്കുമുളള തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കണമെന്നും സിഐഐ പറയുന്നു. ഇത് സര്‍ക്കാരിന്‍റെ ചെലവുകള്‍ വലിയ തോതില്‍ കുറയ്ക്കും. രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്ക്കായി ജിഡിപിയുടെ ആറ് ശതമാനം ചെലവഴിക്കണമെന്നും ശുപാര്‍ശ പ്രകടന പത്രികയിലൂടെ സിഐഐ വ്യക്തമാക്കുന്നു.