Asianet News MalayalamAsianet News Malayalam

ആര് സര്‍ക്കാര്‍ രൂപീകരിച്ചാലും സാമ്പത്തിക പരിഷ്കാരങ്ങള്‍ ഇന്ത്യ തുടരും: മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

കുറച്ച് വര്‍ഷങ്ങളായി നടപ്പാക്കിയ നികുതി, പുതുക്കിയ പണപ്പെരുപ്പ ലക്ഷ്യം തുടങ്ങിയ പരിഷ്കാരങ്ങള്‍ ഇന്ത്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ചാ നിരക്ക് 50 ബേസിസ് പോയിന്‍റ്സ് വരെ ഉയര്‍ന്ന് 7.5 മുതല്‍ എട്ട് ശതമാനം വരെ എത്താന്‍ ശേഷി നല്‍കുന്നതാണ്. 

India will continue its economic reforms: CEA
Author
New Delhi, First Published Mar 15, 2019, 3:16 PM IST

ദില്ലി: 2019 ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം ആര് സര്‍ക്കാര്‍ രൂപീകരിച്ചാലും രാജ്യത്തിന്‍റെ സാമ്പത്തിക പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മാറ്റമുണ്ടാകില്ലെന്നും അവ തുടരുമെന്നും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍. ലോകത്തെ ഏറ്റവും വേഗതയില്‍ വളരുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യ നിക്ഷേപകരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇപ്പോള്‍ തുടരുന്ന നയത്തില്‍ മാറ്റം വരുത്തില്ലെന്ന സൂചനയും അദ്ദേഹം നല്‍കി.

കുറച്ച് വര്‍ഷങ്ങളായി നടപ്പാക്കിയ നികുതി, പുതുക്കിയ പണപ്പെരുപ്പ ലക്ഷ്യം തുടങ്ങിയ പരിഷ്കാരങ്ങള്‍ ഇന്ത്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ചാ നിരക്ക് 50 ബേസിസ് പോയിന്‍റ്സ് വരെ ഉയര്‍ന്ന് 7.5 മുതല്‍ എട്ട് ശതമാനം വരെ എത്താന്‍ ശേഷി നല്‍കുന്നതാണ്. ആഗോള പ്രതിസന്ധിയും വ്യാപാര യുദ്ധവും സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ സാമ്പത്തിക വര്‍ഷം വളര്‍ച്ച നിരക്ക് ഏഴ് ശതമാനത്തില്‍ ഒതുങ്ങാനുളള കാരണവും അതാണ്. 

പൊതു തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തില്‍ വരുന്ന സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങളില്‍ വലിയ ആശങ്കയിലാണ് നിക്ഷേപക സമൂഹം. ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്ഘടനയായ ഇന്ത്യയിലേക്കുളള വിദേശ നിക്ഷേപ വരവ് ഡിസംബറില്‍ ഏഴ് ശതമാനത്തിലേക്ക് ഇടിഞ്ഞിരുന്നു. 

Follow Us:
Download App:
  • android
  • ios